ആവോലിയിൽ ടൗൺ ശുചീകരണം നടത്തി.

 

 

വാഴക്കുളം: ആവോലിയിൽ ടൗൺ ശുചീകരണം നടത്തി. ആവോലി ലയൺസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നിർമല കോളജ് എൻ എസ് എസ് യൂണിറ്റിൻ്റെ സഹകരണത്തോടെയാണ് ശുചീകരണം നടത്തിയത്.ക്ലബിൻ്റെ ക്ലീൻ സിറ്റി ആവോലി പ്രൊജക്ടിൻ്റെ ഭാഗമായി നടത്തിയ ശുചീകരണ പരിപാടി ആവോലി പഞ്ചായത്തു പ്രസിഡൻ്റ് ഷെൽമി ജോൺസ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗങ്ങളായ ഷാജു വടക്കൻ, ബിന്ദു ജോർജ്, സൗമ്യ ഫ്രാൻസിസ്, എൻഎസ്എസ് പ്രോഗ്രാം കോ- ഓർഡിനേറ്റർ ഡോ.രാജേഷ് കുമാർ,ഡോ. സിസ്റ്റർ ബിജി തുടങ്ങിയവർ നേതൃത്വം നൽകി.

ടൗണിലും പരിസര പ്രദേശത്തുമുള്ള ജൈവ – പ്ലാസ്റ്റിക് മാലിന്യം സന്നദ്ധ പ്രവർത്തകർ ശേഖരിച്ച് നിർമാർജനം ചെയ്തു.

 

ഫോട്ടോ:

ആവോലി ലയൺസ് ക്ലബിൻ്റെയും നിർമല കോളജ് എൻഎസ്എസ് യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ നടത്തിയ ആവോലി ടൗൺ ശുചീകരണം.

Back to top button
error: Content is protected !!