എഫ്.സി മുളവൂര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമ്മര്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

മൂവാറ്റുപുഴ: മുളവൂര്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമ്മര്‍ കോച്ചിംഗ് ക്യാമ്പിന്റെ സമാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. മുളവൂര്‍ ഗവ. യുപി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സമാപന യോഗം അന്തര്‍ദേശീയ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. അക്കാദമിയുടെ പ്രസിഡന്റ് ഷിനാജ് വാരിക്കാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് അലി മാണിക്കന്‍, സീഡ് ആര്‍ക്കിടെക്ചര്‍ കോളേജ് ഡയറക്ടര്‍ യൂസഫ് മുളാട്ട്, അറേക്കാട്ട് ദേവി ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് സിജു വി.ഡി, എഫ്.സി മുളവൂര്‍ പ്രസിഡന്റ് ഷിഹാസ് പി സയ്ദ്, എഫ്.സി മുളവൂര്‍ സെക്രട്ടറി നിസാര്‍ കളരിക്കല്‍ ക്ലബ്ബ് മാനേജര്‍ താഹിര്‍ തുരുത്തേല്‍, കെ.എം ഷക്കീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. യോഗത്തില്‍ മുളവൂര്‍ പ്രദേശത്തു നിന്നും എ.ഫ്‌സിസി ലൈസന്‍സ് കരസ്ഥമാക്കിയ കോച്ച് നുഹ്‌സിനെയും, എഐഎഫ്എഫ്ഡി ലൈസന്‍സ് കരസ്ഥമാക്കിയ കോച്ച് അജ്മലിനെയും, എഫ്‌സി മുളവൂര്‍ ക്ലബ്ബും സെവന്‍സ് മുളവൂരും മൊമന്റോ നല്‍കി ആദരിച്ചു. മുളവൂര്‍ സൂപ്പര്‍ ലീഗിലെ മുന്‍ സീസണുകളിലെ ജേതാക്കളായ ടീമുകളെ എഫ്‌സി മുളവൂര്‍ മൊമന്റോകള്‍ നല്‍കി ആദരിച്ചു. ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ക്ലബ്ബ് സര്‍ട്ടിഫിക്കറ്റ് നല്‍കി.

 

Back to top button
error: Content is protected !!