എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

മൂവാറ്റുപുഴ: 2023-24 അധ്യായന വര്‍ഷത്തില്‍ എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ മൂവാറ്റുപുഴ വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണം സംഘടിപ്പിച്ചു. അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അജ്മല്‍ ചക്കുങ്കല്‍ അവാര്‍ഡ് വിതരണം നിര്‍വഹിച്ചു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഗോപകുമാര്‍ കലൂര്‍, സംഘടന ഭാരവാഹികളായ പി.എം അബ്ദുല്‍സലാം, മഹേഷ് എച്ച് കമ്മത്ത്,ഷംസുദ്ദീന്‍ പി.യു, ബോബി എസ് നെല്ലിക്കല്‍, എല്‍ദോസ് ടി പാലപ്പുറം, ജയ ബിജു,സംഘടന ട്രഷറര്‍ കെ.എം ഷംസുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!