കൂട്ടുകാരൊത്ത് കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിമുങ്ങി മരിച്ചു

കോലഞ്ചേരി: കൂട്ടുകാരുമൊത്ത് കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ പത്താംക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മഴുവന്നൂര്‍ മറ്റത്തില്‍ സാജുവിന്റെ മകന്‍ സാല്‍വിന്‍(16) ആണ് മരിച്ചത്. കടയിരിപ്പ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇന്നലെ ഉച്ചയ്ക്ക് 11 ഓടെയാണ് അപകടം. വീടിന് സമീപമുള്ള കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
കുളത്തിലേക്ക് ചാടിയ സാല്‍വിന്‍ വെള്ളത്തിലേക്ക് താഴ്ന്നതോടെ കൂടെയുണ്ടായിരുന്ന കുട്ടികള്‍ ഓടി സമീപത്തെ ആളുകളെ വിവരം അറിയിച്ചു. കുട്ടിയെ കുളത്തില്‍നിന്നും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സംസ്‌കാരം പിന്നീട്. അമ്മ: വിജി (നഴ്‌സ്, ഇസ്രയേല്‍). സഹോദരി: സ്‌നേഹ.

Back to top button
error: Content is protected !!