കഴുത്തില്‍ ഷാള്‍ കുരുങ്ങി വിദ്യാര്‍ഥി മരിച്ചു

അങ്കമാലി: വീട്ടില്‍ ജനല്‍ കര്‍ട്ടനായി ഇട്ടിരുന്ന ഷാള്‍ കഴുത്തില്‍ കുരുങ്ങി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. കറുകുറ്റി എടക്കുന്ന് കമ്പിവളപ്പ് ആമ്പലശേരി അനീഷിന്റെ മകന്‍ ദേവവര്‍ധനാ(11)ണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.3ഓടെയാണ് സംഭവം. തുണി അലക്കുകയായിരുന്ന അമ്മ സുനി ശബ്ദം കേട്ട് ഓടി എത്തിയപ്പോഴാണ് ദേവവര്‍ധന്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി കിടക്കുന്നതായി കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപ്പോളോ അഡ്ലക്‌സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം കിടങ്ങൂര്‍ എസ്എന്‍ഡിപി ശാന്തിനിലയത്തില്‍ സംസ്‌കരിച്ചു. ദേവവര്‍ധന്‍ പാലിശേരി ഗവ. ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരന്‍: ദേവദത്തന്‍.

 

Back to top button
error: Content is protected !!