സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

 

ബംഗാള്‍ ഉള്‍ക്കടലിലുള്ള ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത.

തെക്കന്‍ ജില്ലകളില്‍ ശക്തി കുറഞ്ഞ മഴയും മധ്യ-വടക്കന്‍ ജില്ലകളില്‍ സാധാരണ രീതിയിലുള്ള മഴയും ലഭിക്കും.

ജൂലൈ 26 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മഴ കനത്തതോടെ വടക്കന്‍ ജില്ലകളില്‍ പുഴകള്‍ കരകവിഞ്ഞ നിലയിലാണ്.

വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ ചാലിയാറും ഇരുവഴഞ്ഞിപ്പുഴയും ഉള്‍പ്പെടെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മിക്ക പുഴകളും കരകവിഞ്ഞ് ഒഴുകുകയാണ്.

പുഴകള്‍ കരകവിഞ്ഞതോടെ മലപ്പുറം ജില്ലയുടെ മലയോര മേഖലയില്‍ 15 കുടുംബങ്ങളെയും 8 ഇതര സംസ്ഥാന തൊഴിലാളികളെയും മാറ്റിപ്പാര്‍പ്പിച്ചു.

അതേസമയം, നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, ഇരട്ടയാര്‍, തൃശൂരിലെ പെരിങ്ങല്‍കുത്ത്, പത്തനംതിട്ടയിലെ മൂഴിയാര്‍ ജലസംഭരണികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, പാലക്കാട് ജില്ലയിലെ മംഗലം എന്നീ ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ട്.

Back to top button
error: Content is protected !!