നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ

കേരള കോണ്‍ഗ്രസിന്റെ സ്‌നേഹസ്പര്‍ശം പദ്ധതിക്ക് തുടക്കം കുറിച്ചു.

 

 

മൂവാറ്റുപുഴ : കേരള കോണ്‍ഗ്രസ്സ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്‌നേഹസ്പര്‍ശം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. ജില്ലാ തല ഉദ്ഘാടനം ആംബുലന്‍സ് ഫ്‌ളാഗ് ഓഫ് ചെയ്ത് മുന്‍ മന്ത്രി റ്റി.യു. കുരുവിള നിര്‍വഹിച്ചു. ഈ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ പഠന സൗകര്യത്തിനായി സ്മാര്‍ട്ട് ഫോണ്‍, ടി.വി., ടാബ്, പഠനോപകരണങ്ങള്‍, കോവിഡ് പ്രതിരോധ മരുന്നുകള്‍ ആംബുലന്‍സ് സര്‍വ്വീസ്, കോവിഡ് ബാധിച്ച് നിര്‍ദ്ധനരായവര്‍ക്ക് ഭക്ഷ്യകിറ്റുകള്‍ എന്നിവയാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അഹമ്മദ് തോട്ടത്തില്‍, ജോസ് വള്ളമറ്റം, ബേബി വട്ടക്കുന്നേല്‍, ഷൈസണ്‍ മാങ്കുഴ, ഡൊമിനിക് കാവുങ്കല്‍, ബേബി ആന്റണി, വിനോദ് തമ്പി,ജോളി നെടുംങ്കല്ലേല്‍,ജോസ് കുര്യാക്കോസ്, ജേക്കബ് ഇരമംഗലത്ത് എന്നിവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!