പുത്തൻകുരിശ് സെന്റ് തോമസ് ആർട്സ് ആന്റ് സയൻസ് കോളേജിൽ സ്മാർട്ട് യൂത്ത് പ്രോഗ്രാം നടന്നു.

 

കോലഞ്ചേരി: പുത്തൻകുരിശ് സെന്റ് തോമസ് ആർട്സ് ആന്റ് സയൻസ് കോളേജിൽ സ്മാർട്ട് യൂത്ത് പ്രോഗ്രാം നടന്നു. കോളേജിന്റെയും, പുത്തൻകുരിശ് ബ്ളോക്ക് ഡിവിഷന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. ബ്ളോക്ക് പഞ്ചായത്തംഗം ജൂബിൾ ജോർജ്, റിട്ട. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ.കെ.പി. ഔസേഫ്, ഡോ.സിമി കുര്യൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ളാസെടുത്തു. ഡിവിഷനു കീഴിലുള്ള പ്ളെസ് ടു, ഡിഗ്രി തലങ്ങളിലെ കുട്ടികൾക്ക് കരിയർഗൈഡൻസും, മോട്ടിവേഷൻ ക്ളാസും നൽകുന്നതാണ് പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതു വഴി ജോലികൾക്കുള്ള ഇന്റർവ്യൂവിനെ എങ്ങിനെ നേരിടണം എന്നതു സംബന്ധിച്ച് അടിസ്ഥാനവിവരങ്ങളും ക്ളാസ് വഴി പകർന്നു നൽകും

Back to top button
error: Content is protected !!