കലാകാരൻമാരുടെ ഇന്നത്തെ ദുരവസ്ഥ വരച്ചുകാണിക്കുന്ന ” ഞാൻ കലാകാരന്” എന്ന കൊച്ചു ചിത്രം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുന്നു.

കലാകാരൻമാരുടെ ഇന്നത്തെ ദുരവസ്ഥ വരച്ചുകാണിക്കുന്ന ” ഞാൻ കലാകാരന്” എന്ന കൊച്ചു ചിത്രം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുന്നു.

കോവിഡ് എന്ന മഹാമരി വിതച്ച ആഘാതത്തി നിന്നും മുക്തി നേടാൻ കഴിഞ്ഞ ഒരു വർഷമായി കാത്തിരിക്കുന്ന കേരളത്തിലെ കലാകരൻമാർക്ക് മുന്നിലേക്ക് ഇടിത്തീ പോലെയാണ് കോവിഡിൻ്റെ രണ്ടാം തരംഗം വന്നെത്തിയത്.
ഈ സാഹചര്യങ്ങളെ വരച്ചു കാണിക്കുന്ന മൂവാറ്റുപുഴയിലെ ഒരു കൂട്ടം കലാകാരൻമാർ ഒരുക്കിയ ”ഞാൻ കലാകാരൻ, ” എന്ന കൊച്ചു ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കഴിഞ്ഞു. രജനീഷ് രാമകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ലോക്ഡൗണും നിയന്ത്രണങ്ങളും വീണ്ടും ഏർപ്പെടുത്തുമ്പോൾ വേദികൾ നഷ്ടപ്പെട്ട കലാകാരൻ തെരുവിനെ സ്റ്റേജ് ആക്കി മാറ്റി നാട്ടുകാർക്ക് മുന്നിൽ പരിപാടികൾ അവതരിപ്പിക്കുന്നതും നിയമലംഘനത്തിൻ്റെ പോരിൽ പോലീസ് പിടിക്കുന്നതുമാണ് ചിതത്തിൻ്റെ ഇതിവൃത്തം . ഒറ്റക്ക് തെരുവിൽ കലാപരിപാടികൾ അവതരിപ്പിച്ച നായകനെ പോലീസ് കൊണ്ടു പോകുമ്പോൾ നിയുക്ത MLA ക്ക് പതിനായിരങ്ങൾ പങ്കെടുക്കുന്ന സ്വീകരണമൊരുക്കാൻ ജനത്തെ ക്ഷണിക്കുന്ന അനൗൺസ്മെൻ്റ് സമൂഹത്തിൻ്റെ ഇരട്ടനീതിയെ തുറന്നു കാണിക്കുന്നിടത്ത് ചിത്രം അവസാനിക്കുന്നു.
ബീനാ സുരേഷ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൻ്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സന്ദീപ് മാറാടിയും എഡിറ്റിംഗ് അനുരാജ് ശ്രീരാഗവുമാണ്. അനു മുവാറ്റുപുഴയുടെ കഥ ക്ക് രഞ്ചിത് മോഹൻ തിരക്കഥ രചിച്ചിരിക്കുന്നു.

അനു മൂവാറ്റുപുഴ , മാസ്റ്റർ കാർത്തിക് സനൂപ്, ജോൺസൻ കറുകപ്പിള്ളിൽ , സതീശൻ രണ്ടാർ , സജിമോൻ നന്ദനം എന്നിവരാണ് അഭിനയിച്ചിട്ടുള്ളത്. ഓറഞ്ച് മീഡിയമാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

Back to top button
error: Content is protected !!