ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങി മാറാടി പഞ്ചായത്തിലെ ആറാം വാർഡ്.

 

 

മൂവാറ്റുപുഴ:ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങി മാറാടി പഞ്ചായത്തിലെ ആറാം വാർഡ്.കഴിഞ്ഞ തവണ ഇവിടെ മത്സരിച്ച് വിജയിച്ച എൽഡിഎഫ് അംഗം ബാബു തട്ടാർകുന്നേലിന് സർക്കാർ ജോലി ലഭിച്ചതിനെതുടർന്ന് രാജിവച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.പഞ്ചായത്തിലെ 13 സീറ്റുകളിൽ എട്ടും നേടി ഭരണത്തിലിരിക്കുന്ന യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് കോൺഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് വൈസ് പ്രസിഡന്റും,യൂത്ത്കോൺഗ്രസ് നേതാവുമായ രതീഷ് ചങ്ങാലിമറ്റത്തിനെയാണ്.എന്നാൽ സിറ്റിംഗ് സീറ്റ് നിലനിർത്താനായി എൽഡിഎഫ് മത്സരത്തിനിറങ്ങുന്നത് സിപിഎം നോർത്ത് മാറാടി ബ്രാഞ്ച് അംഗവും, ഡിവൈഎഫ്ഐ നോർത്ത് മാറാടി യൂണിറ്റ് സെക്രട്ടറിയുമായ ബിനിൽ തങ്കപ്പനെയുമാണ്.ഇതോടൊപ്പം എൻഡിഎ സ്ഥാനാർത്തിയായി പൊതുപ്രവർത്തകനായ എ.അജീഷാണ് മത്സരിക്കുന്നത്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയ 136വോട്ടുകളുടെ ഭൂരിപക്ഷം ഉയർത്താനാകുമെന്ന് എൽഡിഎഫ് പ്രതീഷിക്കുമ്പോൾ,പഞ്ചായത്ത് അംഗങ്ങളുടെ എണ്ണം വർധിപ്പിച്ചു ഭരണബലം കൂടുതൽ മെച്ചപ്പെടുത്താനാകുമെന്ന കണക്കുകുട്ടലിലാണ് യുഡിഎഫ്,ഇരുമുന്നണികളെയും മറികടന്ന് വിജയിക്കുമെന്ന ശുഭ
പ്രതീക്ഷയാണ് എൻഡിഎ

Back to top button
error: Content is protected !!