ജില്ലയിലെ ഏറ്റവും മുതിര്‍ന്ന റേഷന്‍ വ്യാപാരിയെ ആദരിച്ചു

കോലഞ്ചേരി: ജില്ലയിലെ ഏറ്റവും മുതിര്‍ന്ന റേഷന്‍ വ്യാപാരിയെ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ഡോ. സജിത്ത് ബാബു ആദരിച്ചു. വെങ്ങോല പഞ്ചായത്തില്‍ ഈച്ചരന്‍കവലയില്‍ പ്രവര്‍ത്തിക്കുന്ന 103-ാം നമ്പര്‍ റേഷന്‍ ഡിപ്പോ ലൈസെന്‍സി സി.കെ. വേലായുധനെയാണ് കമ്മീഷണര്‍ പൊന്നാട നല്‍കി ആദരിച്ചത്. 1957 മുതല്‍ റേഷന്‍ വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വേലായുധന് 103 വയസുണ്ട്. ചടങ്ങില്‍ ജില്ലാ സപ്ലൈ ആഫീസര്‍ ടി സഹീര്‍, താലൂക്ക് സപ്ലൈ ആഫീസര്‍മാരായ പി. എ. റിയാസ്, നിതിന്‍ മാത്യു കുര്യന്‍, എ. എന്‍. അജിത് കുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!