ശ​ക്ത​മാ​യ കാ​റ്റി​ല്‍ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നു

പോത്താനിക്കാട്: കനത്ത മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ചാത്തമറ്റം കമ്പിക്കവലയ്ക്ക് സമീപം പാറയ്ക്കല്‍ തങ്കമ്മയുടെ ഓട് മേഞ്ഞ വീടാണ് ബുധനാഴ്ച രാത്രി 12 ഓടെ തകര്‍ന്നത്. ഒറ്റയ്ക്ക് താമസിച്ചുവന്ന തങ്കമ്മ ഈ സമയം കല്ലൂര്‍ക്കാടുള്ള മകളുടെ വീട്ടിലായിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. കടവൂര്‍ വില്ലേജ് ഓഫീസറും പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നാശനഷ്ടം രേഖപ്പെടുത്തി.

Back to top button
error: Content is protected !!