കേരളംമൂവാറ്റുപുഴരാഷ്ട്രീയം

മാത്യു കുഴല്‍നാടന്‍എംഎല്‍എയുടെ കുടുംബവീട്ടില്‍ നാളെ റവന്യൂ വിഭാഗം സര്‍വേ നടത്തും

മൂവാറ്റുപുഴ: മാത്യു കുഴല്‍നാടന്‍എംഎല്‍എയുടെ കുടുംബവീട്ടില്‍ നാളെ റവന്യൂ വിഭാഗം സര്‍വേ നടത്തും. കോതമംഗലം കടവൂരിലെ ഭൂമിയാണ് അളന്ന് പരിശോധിക്കുന്നത്. നാളെ രാവിലെ 11നാണ് റീസര്‍വേ നിശ്ചയിച്ചിരിക്കുന്നത്. വിജിലന്‍സ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സര്‍വേക്ക് നോട്ടീസ് നല്‍കിയതെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. ഇവിടെ നിലം മണ്ണിട്ട് നികത്തുന്നതിനെച്ചൊല്ലി നേരത്തെ തര്‍ക്കം ഉണ്ടായിരുന്നു. സര്‍വേയ്ക്ക് ആവശ്യമായ സൗകര്യം ചെയ്തുകൊടുക്കണം എന്നാവശ്യപ്പെട്ട് താലൂക്ക് സര്‍വേയര്‍ മാത്യു കുഴല്‍നാടന്‍ എം എല്‍ എയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ റിസോര്‍ട്ട് രാഷ്ട്രീയ വിഷയമായി സിപിഎം ഉയര്‍ത്തിക്കൊണ്ട് വരുന്നതിനിടെയാണ് മാത്യു കുഴല്‍നാടനെതിരെ റവന്യൂ അന്വേഷണം വരുന്നത്. കോതമംഗലത്തെ വീട്ടിലേക്ക് മണ്ണിട്ട് നികത്തി റോഡ് നിര്‍മ്മിച്ചിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പരിശോധന നടത്തുന്നത്. പിഡബ്യുഡിക്ക് റോഡ് നിര്‍മ്മിക്കാന്‍ കോതമംഗലത്തെ കുടുംബവീടിനോട് ചേര്‍ന്ന സ്ഥലം വിട്ടുകൊടുത്തിരുന്നുവെന്നാണ് മാത്യു കുഴല്‍നാടന്‍ പറയുന്നത്. ഈ റോഡ് നിര്‍മ്മിച്ച ശേഷം തന്റെ വീട് ഒരു കുന്നിന്‍ മുകളില്‍ എന്ന പോലെയായി. അവിടേക്ക് വാഹനങ്ങള്‍ കയറ്റാന്‍ കഴിയുമായിരുന്നില്ല. അവിടേക്ക് റോഡ് വെട്ടിയിരുന്നു. അതിനെതിരെയാണ് പരാതിയുമായി ചിലര്‍ വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എംഎല്‍എയ്‌ക്കെതിരെ പ്രതിഷേധം കടുപ്പിക്കനൊരുങ്ങുകയാണ് ഡിവൈഎഫ്‌ഐ. പണം കൈമാറിയത് കൈതോല പായ വഴിയല്ല. കള്ളപ്പണ ഇടപാടാണോ നടന്നതെന്ന് പരിശോധിക്കും. മാത്യു കുഴല്‍നാടനെതിരെ ഡി വൈ എഫ് ഐ നാളെ 11ന് എം എല്‍ എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും വി കെ സനോജ് പറഞ്ഞു.

Back to top button
error: Content is protected !!