ജനറല്‍ ആശുപത്രിയിലെ പേ വാര്‍ഡ് കോംപ്ലക്സിന്‍റെ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണെന്ന് നഗരസഭാധ്യക്ഷന്‍ പി.പി. എല്‍ദോസ്

 

 

 

മൂവാറ്റുപുഴ : മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ പേ വാര്‍ഡ് കോംപ്ലക്സിന്‍റെ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണെന്ന് നഗരസഭാധ്യക്ഷന്‍ പി.പി. എല്‍ദോസ് അറിയിച്ചു. പൂര്‍ത്തിയായാല്‍ ഉടന്‍ കോവിഡ് ബാധിതര്‍ക്കായി തുറന്ന് നല്‍കും. മറ്റുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് നഗരസഭാധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. രോഗികള്‍ ഉപയോഗിച്ച് വന്നിരുന്ന ശുചിമുറികളുടെ ചോര്‍ച്ചയെ തുടര്‍ന്ന് താഴെ നിലയിലുള്ള കച്ചവടക്കാര്‍ ഉപയോഗിക്കുന്ന മുറികളിലേക്ക് ശുചിമുറി മാലിന്യം എത്തിയതിനെ തുടര്‍ന്നാണ് പേ വാര്‍ഡ് താത്കാലികമായി അടച്ചത്.

 

ഫോട്ടോ ……………..

മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ പേ വാര്‍ഡ് കോംപ്ലക്സിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നു.

Back to top button
error: Content is protected !!