ഡീൻ കുര്യാക്കോസ് എം പിയുടെ നേതൃത്വത്തിലുള്ള ദ്രുതകർമ്മസേന പ്രവർത്തനമാരംഭിച്ചു

 

മൂവാറ്റുപുഴ : ഡീൻ കുര്യാക്കോസ് എം പിയുടെ നേതൃത്വത്തിലുള്ള ദ്രുതകർമ്മസേന മൂവാറ്റുപുഴയിൽ പ്രവർത്തനമാരംഭിച്ചു.കോതമംഗലം കീരംമ്പാറ പഞ്ചായത്തിൽ കോവിഡ്‌ പോസിറ്റിവായി മരിച്ച പൊക്കയിൽ എൽദോയുടെ സംസ്‌കാരത്തിനു ആവശ്യമായ ഏഴ് സെറ്റ് പിപി കിറ്റ് ഉൾപ്പെടെയുള്ള കോവിഡ് പ്രതിരോധ സമഗ്രഹികൾ വിതരണം ചെയ്താണ് മൂവാറ്റുപുഴ മണ്ഡലത്തിലെ ദ്രുതകർമ്മസേന പ്രവർത്തനം ആരംഭിച്ചത്.

തുടർന്ന് മൃതദേഹം കോതമംഗലം നിയോജകമണ്ഡലത്തിലെ ദ്രുതകർമ്മസേന പ്രവർത്തകരുടെ സഹായത്തോടെ ചെങ്കര മാർ ഇഗ്നാത്തിയോസ് പള്ളിയിൽ സംസ്‌കരിച്ചു. എബിൻസ് വർഗീസ്, കീരംപാറ പഞ്ചായത്ത് മെമ്പർ ബേസിൽ ബേബി പുത്തയത്ത്, ബേസിൽ എം ഷാജു, പ്രവീൺ സുകുമാരൻ, ബിനിൽ കൊച്ചാകുടി
എന്നിവരടങ്ങിയ ഡിസാസ്റ്റർ ടീമാണ് സംസ്കാരത്തിന് നേതൃത്വം കൊടുത്തത്.

Back to top button
error: Content is protected !!