സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പായിപ്ര കവലയിൽ ഞായാറാഴ്ച പ്രകടനം നടത്തി.

 

 

മൂവാറ്റുപുഴ: കേന്ദ്ര സർക്കാരിൻ്റെ പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഇന്നു

നടക്കുന്ന ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പായിപ്ര കവലയിൽ പ്രകടനം നടത്തി. പ്രകടനം സബയിൻ ജംഗ്ഷൻ ചുറ്റി പായിപ്ര കവലയിൽ സമാപിച്ചു. പ്രകടനത്തിന് സലിം മൂവാറ്റുപുഴ, അലി പായിപ്ര, കെ.പി. ജോയ്, മൂസ തോട്ടത്തിൽകുടി, അലി കുന്നംകുടി, കെ.എസ്. സിദ്ദിഖ്, പി.എച്ച്. മൊയ്തീൻകുട്ടി, അബ്ദുൽ ജബ്ബാർ കെ.എം., വി.എം. റഷീദ്, നിഷാദ് കെ.എം., കെ.എൻ. നാസർ, വി.എച്ച്. ഷഫീക്ക്, എ.എൻ. പരീത്, ലാലു പി.ജി., സിദ്ദീഖ് പേടമാൻ, കെ.കെ. ശ്രീകാന്ത്, കരീം കട്ടിക്കുളം, റഫീഖ് എം.എ., നയനാർ എന്നിവർ നേതൃത്വം നൽകി.

 

ചിത്രം: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പായിപ്രയിൽ നടത്തിയ പ്രകടനം

Back to top button
error: Content is protected !!