പൈങ്ങോട്ടൂര്‍ സെന്‍റ് ആന്‍റണീസ് ഫൊറോന പള്ളിയില്‍ ഇടവക വര്‍ഷാചരണത്തിന് തുടക്കം കുറിച്ചു.

പൈങ്ങോട്ടൂര്‍ : കുടുംബങ്ങള്‍ പ്രാര്‍ത്ഥനയിലും, പരസ്പരം സ്നേഹത്തിലും ആനന്ദം നിറഞ്ഞതാകണമെന്നും, ദൈവാശ്രയത്തിലൂടെ മാത്രമേ കോവിഡ് മഹാമാരിയെ ചെറുക്കാനാകുവെന്നും കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. സ്നേഹത്തിന്‍റെ ആനന്ദമുള്ള കുടുംബ വര്‍ഷാചരണത്തിന് ഇടവകതലത്തില്‍ പൈങ്ങോട്ടൂര്‍ സെന്‍റ് ആന്‍റണീസ് ഫൊറോന പള്ളിയില്‍ തുടക്കം കുറിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കുടുംബ വര്‍ഷാചരണം ഇടവകതലത്തില്‍ കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ തിരിതെളിച്ചാണ് ആരംഭംകുറിച്ചത്. ഇടവകയിലെ 900 ഭവനങ്ങളിലും സന്ധ്യ പ്രാര്‍ത്ഥനയ്ക്ക് ഉപയോഗിക്കുന്നതിനും വര്‍ഷാചരണത്തിന്‍റെ ഓര്‍മ്മ സൂക്ഷിക്കുന്നതിനുമായി തിരികള്‍ പിതാവ് വെഞ്ചരിച്ച് നല്‍കി. വികാരി ഫാ. ജോസ് മോനിപ്പിള്ളി, രൂപതാ ഫാമിലി അപ്പസ്റ്റോലെറ്റ് ഡയറക്ടര്‍ ഫാ. അരുണ്‍ വലിയതാഴത്ത്, അസിസ്റ്റന്‍റ് വികാരി ഫാ. മാത്യു തറപ്പില്‍, ഫാ. ജിനോ ഇഞ്ചപ്ലാക്കല്‍, കൈക്കാരന്മാരായ ഫ്രാന്‍സിസ് നെല്ലിക്കുന്നേല്‍, മേജോ കിഴക്കുകുരുവിതടത്തില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഫോട്ടോ …………..
പൈങ്ങോട്ടൂര്‍ സെന്‍റ് ആന്‍റണീസ് ഫൊറോന പള്ളിയില്‍ ഇടവക വര്‍ഷാചരണത്തിന് കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ തിരിതെളിച്ച് തുടക്കംകുറിക്കുന്നു.

Back to top button
error: Content is protected !!