കായിക താരങ്ങൾക്ക് വിജയാശംസകൾ നേർന്ന് വാഴക്കുളത്ത് ഒളിമ്പിക്സ് ദീപം തെളിച്ചു

 

വാഴക്കുളം: ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന സംസ്ഥാനത്തെ 9 കായിക താരങ്ങൾക്ക് വിജയാശംസകൾ നേർന്ന് വാഴക്കുളത്ത് ഒളിമ്പിക്സ് ദീപം തെളിച്ചു. ട്രാവൻകൂർ സ്പോർട്സ് സെൻററിൻ്റെ ആഭിമുഖ്യത്തിലാണ് താരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ദീപശിഖ തെളിച്ചത്. ജില്ല പഞ്ചായത്തു പ്രസിഡൻ്റ് ഉല്ലാസ് തോമസ് ദീപശിഖ തെളിച്ച് കായിക മെഡൽ ജേതാക്കളായ നിമ്മി ബിജു, അലൻ തോമസ്, അജിത് ബാബു എന്നിവർക്ക് കൈമാറി. ദീപശിഖാപ്രയാണത്തെ അനുസ്മരിച്ച് ഓടിയ ഇവർ തിരികെ വന്ന് വിശിഷ്ടാതിഥികൾക്ക് ദീപശിഖ കൈമാറി. തുടർന്ന് ദീപശിഖ പ്രത്യേകം തയാറാക്കിയ പീഠത്തിൽ പ്രതിഷ്ഠിച്ചു.

ബ്ലോക്കു പഞ്ചായത്തു പ്രസിഡൻ്റ് ജോസ് അഗസ്റ്റിൻ, സ്പോർട്സ് സെൻറർ പ്രസിഡൻ്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ, മഞ്ഞള്ളൂർ പഞ്ചായത്തു പ്രസിഡൻറ് ആൻസി ജോസ്, വൈസ് പ്രസിഡൻറ് ടോമി തന്നിട്ടാമാക്കൽ, കാർമൽ സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ.സിജൻ ഊന്നുകല്ലേൽ,,സ്പോർട്സ് സെൻറർ സെക്രട്ടറി എം.പി തോമസ് തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് വിജയാശംസകൾ നേർന്ന് വാഴക്കുളത്ത് തെളിച്ച ദീപശിഖ.

Back to top button
error: Content is protected !!