കല്ലൂര്‍ക്കാട് പോലീസ് സ്റ്റേഷനില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി…… ഇന്നലെ രണ്ടുപേര്‍ക്കുകൂടി കോവിഡ്…..

 

മൂവാറ്റുപുഴ :കല്ലൂര്‍ക്കാട് പോലീസ് സ്റ്റേഷനില്‍ രണ്ടുപേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. സിഐയ്ക്കും എസ്ഐയ്ക്കുമാണ് കോവിഡ് പോസിറ്റീവായിരിക്കുന്നത്. ഇതോടെ കല്ലൂര്‍ക്കാട് പോലീസ് സ്റ്റേഷനിലെ എട്ട് ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അതേ സമയം കോവിഡ് വ്യാപനം മൂലം പോലീസ് സ്റ്റേഷന്‍റെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിട്ടും പകരം സംവിധാനം ഏര്‍പ്പെടുത്താത്തതും, സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്ക് ക്വാറന്‍റൈന്‍ അനുവദിക്കാത്തതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്രദേശത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പോലീസ് ഉദ്യോഗസ്ഥരിലും കോവിഡ് പടരുന്നത്. കല്ലൂര്‍ക്കാട് ഫാര്‍മേഴ്സ് സഹകരണ ബാങ്കിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ അടച്ചിട്ടിരിക്കുകയാണ്. ഇന്നലെയും മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ്. മൂവാറ്റുപുഴ – 14, മാറാടി – 12, പൈങ്ങോട്ടൂര്‍ – 11, ആയവന – 10, കല്ലൂര്‍ക്കാട് – ഏഴ്, വാളകം – ആറ്, ആവോലി – അഞ്ച്, എന്നിവ കൂടാതെ ആരക്കുഴ, പോത്താനിക്കാട് പഞ്ചായത്തുകളില്‍ അഞ്ചില്‍ താഴെ ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Back to top button
error: Content is protected !!