പാചകവാതക വില വർദ്ധനത്തിനെതിരെ എൻ സി പി കല്ലൂർക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തി

 

കല്ലൂർക്കാട് : കേന്ദ്ര സർക്കാരിന്റെ പാചകവാതക വില വർദ്ധനത്തിനെതിരെ എൻ സി പി കല്ലൂർക്കാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലൂർക്കാട് പോസ്റ്റ് ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി. എൻസിപി നിർവാഹസമിതി അംഗം വിൽസൺ നെടുംങ്കല്ലൻ ഉദ്ഘാടനം ചെയ്തു. ഒരു മാസക്കാലമായി പെട്രോളിന് ഒരു ദിവസത്തിൽ മണിക്കൂറ് വച്ച് വില വർദ്ധിപ്പിക്കുകയും അവസാനമായി സാധാരണക്കാരുടെ അടുക്കളയിൽ വീണ്ടും വിറകു കത്തിക്കേണ്ട ഗതികേടിലേക്ക് മോദി സർക്കാർ എത്തിച്ചേർന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധനവ് പിൻവലിക്കുന്നതുവരെ എൻസിപി സമര രംഗത്ത് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ ജി സജീവൻ അധ്യക്ഷത വഹിച്ചു. കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് പ്രവർത്തകരും നിരവധി വീട്ടമ്മമാരും ധർണ്ണയിൽ പങ്കെടുത്തു.

Back to top button
error: Content is protected !!