മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം ഉയര്‍ത്തി പൗരസമിതിയുടെ നേതൃത്വത്തില്‍ നബിദിന റാലിക്ക് സ്വീകരണം നല്‍കി

മൂവാറ്റുപുഴ: മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം ഉയര്‍ത്തി മുളവൂര്‍ പൊന്നിരിക്കപ്പറമ്പ് പൗരസമിതിയുടെ നേതൃത്വത്തില്‍ നബിദിന റാലിക്ക് സ്വീകരണം നല്‍കി. പൊന്നിരിക്കപ്പറമ്പ് ദാറുസ്സലാം മദ്രസ, മുളവൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസ, വെസ്റ്റ് മുളവൂര്‍ ഇര്‍ഷാദുല്‍ ഇസ്ലാം മദ്രസകളിലെ നബിദിന റാലികള്‍ക്കാണ് പൗരസമിതിയുടെ നേതൃത്വത്തില്‍ മുളവൂര്‍ പൊന്നിരിക്കപ്പറമ്പ് ജംഗ്ഷനില്‍ മധുര പലഹാരങ്ങളും ശീതളപാനിയങ്ങളും നല്‍കി സ്വീകരണം നല്‍കിയത്. സ്വീകരണ യോഗം വാര്‍ഡ് മെമ്പര്‍ എം.എസ് അലി ഉദ്ഘാടനം ചെയ്തു. പൗരസമിതി പ്രസിഡന്റ് പി.വി റോയി പള്ളിച്ചാന്‍കുടിയില്‍ അധ്യക്ഷത വഹിച്ചു. പൊന്നിരിക്കപ്പറമ്പ് ദാറുസ്സലാം മസ്ജിദ് ഇമാം പി.എം ബഷീര്‍ ബാഖവി നബിദിന സന്ദേശം നല്‍കി. ഇര്‍ഷാദുല്‍ ഇസ്ലാം ജുമാമസ്ജിദ് ഇമാം കെ.എ അഷറഫ് ബാഖവി, ഹിദായത്തുല്‍ ഇസ്ലാം മദ്രസ അധ്യാപകന്‍ അബ്ദുല്‍ കരീം മൗലവി, എം.എം യൂസഫ് മുളാട്ട്, ഡോ.മുനീര്‍.പി.കരീം, കെ.എം.ഫൈസല്‍, ഡോ.വിജയലക്ഷ്മി ബാബു, രാജന്‍ കാരിക്കോട്ട്പുറത്ത്, സാദിഖ് തുരുത്തേല്‍, അലി നെല്ലിമറ്റത്തില്‍, ഷംസ് തോട്ടത്തിക്കുളം, സലാം ബ്ലാങ്കര, അലിക്കുഞ്ഞ് ഗ്ലോബല്‍, ഷംസ് മരങ്ങാട്ട്, അബ്ദുല്‍ റഹ്‌മാന്‍ പതിയാളിക്കുടി എന്നിവര്‍ പങ്കെടുത്തു.