ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കാത്ത സർക്കാർ നയത്തിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രതിഷേധ സമരം നടത്തി.

 

 

മൂവാറ്റുപുഴ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി മദ്യശാലകൾ വരെ തുറന്നിട്ടും ആരാധനാലയങ്ങൾ തുറക്കുന്നതിന് സർക്കാർ അനുവദിക്കാത്തത് വിശ്വാസ സമൂഹത്തോടുള്ള പ്രത്യയ ശാസ്ത്രപരമായ വിവേചനമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കെ.എം.അബ്ദുൾ മജീദ് ആരോപിച്ചു.
ആരാധനാലയങ്ങൾ തുറക്കുന്നതിനെതിരെയുള്ള സർക്കാർ നയത്തിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നടത്തിയ സമരം മൂവാറ്റുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എറണാകളം ജില്ലയിൽ 250 കേന്ദ്രങ്ങളിൽ പാർട്ടിയുടെ നേതൃത്വത്തിൽ സമരം നടത്തി.

നിയോജക മണ്ഡലം പ്രസിഡൻ്റ് പി.എ. ബഷീർ അധ്യക്ഷനായി.
ജന.സെക്രട്ടറി എം.എം. സീതി, ട്രഷറർ എം.എസ്.അലി, ഭാരവാഹികളായ പി.പി. മൈതീൻ, പി.എസ്‌.സൈനുദ്ദീൻ, ഷംസുദ്ദീൻ ലബ്ബ, എം.പി.ഇബ്രാഹിം, മക്കാർ മാണിക്യം, ഫാറൂഖ് മടത്തോടത്ത്, മുഹമ്മദ് സാലിഹ്, മുനിസിപ്പൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം.അബ്ദുൾ സലാം തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത് ഡിവിഷൻ തലങ്ങളിലും ശാഖാതലങ്ങളിലും, മഹല്ലടിസ്ഥാനത്തിലും മുസ്ലിം ലീഗ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നിരവധി കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടത്തി.

 

ഫോട്ടോ…….ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കാത്ത സർക്കാർ നയത്തിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നടത്തിയ സമരത്തിൻ്റെ ജില്ലാതല ഉദ്ഘാടനം മൂവാറ്റുപുഴയിൽ ജില്ലാ പ്രസിഡൻറ് കെ.എം.അബ്ദുൾ മജീദ് നിർവഹിക്കുന്നു.
നിയോജക മണ്ഡലം പ്രസിഡൻറ് പി.എ.ബഷീർ, ജന.സെക്രട്ടറി എം.എം. സീതി, ട്രഷറർ എം.എസ്‌.അലി തുടങ്ങിയവർ സമീപം.

Back to top button
error: Content is protected !!