പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും.

 

മൂവാറ്റുപുഴ:പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കഴിഞ്ഞ സമ്മേളനത്തില്‍ നിന്ന് വ്യത്യസ്തമായി രാവിലെ മുതല്‍ സഭകള്‍ സമ്മേളിക്കും. 11 മുതല്‍ വൈകിട്ട് ആറുവരെയാണ് ലോക്‌സഭയും രാജ്യസഭയും ചേരുക. ആഗസ്റ്റ് 13 വരെ 19 പ്രവര്‍ത്തി ദിനങ്ങളാണ് സമ്മേളന കാലയളവിലുള്ളത്. 30 ബില്ലുകള്‍ സഭയില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.അബ്ദുള്‍ വഹാബ്, അബ്ദുള്‍ സമദ് സമദാനി എന്നിവര്‍ ഇന്ന് എം.പിമാരായി സത്യപ്രതിജ്ഞ ചെയ്യും.
പെഗാസസ് ഉപയോഗിച്ച്‌ മാധ്യമപ്രവര്‍ത്തകരുടെയും രാഷ്ട്രീയനേതാക്കളുടെയുമടക്കം ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതില്‍ സഭയില്‍ വലിയ പ്രതിഷേധമുയരും. മാധ്യമപ്രവര്‍ത്തകര്‍, പ്രതിപക്ഷ നേതാക്കള്‍, സുപ്രീംകോടതി ജഡ്ജിമാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ 300ഓളം പേരുടെ വിവരങ്ങളാണ് ചോര്‍ത്തിയത്. എന്നാല്‍, വാര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിവര ചോര്‍ച്ച പ്രതിപക്ഷം സഭയില്‍ ശക്തമായി ഉന്നയിക്കും.

Back to top button
error: Content is protected !!