കോൺഗ്രസ് പൈങ്ങോട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ നടത്തിയ ആഘോഷങ്ങൾ എംഎൽഎ ഉദ്‌ഘാടനം ചെയ്തു…

 

 

പോത്താനിക്കാട്: കോൺഗ്രസ് പൈങ്ങോട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ നടത്തിയ ആഘോഷങ്ങൾ മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ലുഷാദ് അധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മികച്ച നേതൃത്വം നൽകിയ കടവൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അഭിലാഷ് കൃഷ്ണനെ ആദരിച്ചു.ആശുപത്രി പരിസരത്ത് നടുന്നതിനുള്ള ഫലവൃക്ഷ തൈകൾ എം എൽ എ യിൽ നിന്നും ഡോ. അഭിലാഷ് കൃഷ്ണൻ ഏറ്റുവാങ്ങി. ഷെജി ജേക്കബ്, മാണി പിട്ടാപ്പിള്ളിൽ, മാത്യു ആദായി, അരുൺ ജോസഫ്, സായി തോമസ്, ആനീസ് ഫ്രാൻസിസ്, മിൽസി ഷാജി, നൈസ് എൽദോ, സാറാമ്മ പൗലോസ്, റെജി സാന്റി, ഹരീഷ് രാജപ്പൻ, ടൈഗ്രീസ് ആന്റണി, ഷിബു സ്കറിയ, ബെന്നി നെടുംപുറം, പി എം ജലാൽ, സിജോ ജോൺ,ജോബി തെക്കേക്കര എന്നിവർ പ്രസംഗിച്ചു.

 

 

ഫോട്ടോ…കോൺഗ്രസ് പൈങ്ങോട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ നടത്തിയ ആഘോഷങ്ങൾ മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു…

Back to top button
error: Content is protected !!