ഒഴുക്കിൽപ്പെട്ട കുട്ടിയെ രക്ഷപെടുത്തിയ മധ്യവയസ്ക്കൻ കുഴഞ്ഞുവീണു മരിച്ചു

 

മൂവാറ്റുപുഴ :ഒഴുക്കിൽപ്പെട്ട ബന്ധുവായ കുട്ടിയെ രക്ഷിച്ച് കരയ്ക്കെത്തിച്ച ശേഷം മധ്യവയസ്ക്കൻ കുഴഞ്ഞുവീണു മരിച്ചു.
കായാനാട് എടാട്ട് പരേതനായ പൗലോസിന്റെ മകൻ ഷിബു (53) ആണ് മരിച്ചത് .ഇന്ന് ഉച്ചയ്ക്ക് മൂവാറ്റുപുഴയാറിൽ കായനാട് പാറത്തോട്ടം കടവിലായിരുന്നു അപകടം.കുട്ടികളുമൊത്ത് കുളിച്ചുകൊണ്ടിരിക്കെ ഒഴുക്കിൽപെട്ട ബന്ധുവായ കുട്ടിയെ രക്ഷിച്ച് കരയ്ക്കെത്തിച്ചതിനു ശേഷം ഷിബു കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ പ്രെറ്റി,(കടയിരുപ്പ് കളത്തിൽ കുടുംബാംഗമാണ്). മക്കൾ:-മെറിൻ ഷിബു (ബിസിഎം കോളേജ് കോട്ടയം), ജോൺ എസ് പോൾ(നിർമ്മല പബ്ലിക് സ്കൂൾ മൂവാറ്റുപുഴ). മാതാവ്:-മറിയക്കുട്ടി. സഹോദരൻ ബിജു പോൾ. സംസ്കാരം നാളെ (12.04.2021) ഉച്ചകഴിഞ്ഞ് റാക്കാട് സെന്റ് മേരീസ് കത്തീഡ്രൽ നേർച്ച പള്ളിയിൽ.പരേതൻ കടയിരുപ്പ് അഗപ്പേ കമ്പനി ജീവനക്കാരനാണ്.

Back to top button
error: Content is protected !!