ജനങ്ങളെ ദുരുതത്തിലാക്കി പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ മൈ​ക്രോ​വേ​വ് റോ​ഡ് ത​ക​ർ​ന്നു

മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ൽ​പെ​ട്ട മൈ​ക്രോ​വേ​വ് റോ​ഡ് ത​ക​ർ​ന്നു. കാ​ൽ​ന​ട​പോ​ലും ദു​സ്സ​ഹ​മാ​യി. ശ​ക്ത​മാ​യ മ​ഴ​ക്കൊ​പ്പം ഭാ​ര​വ​ണ്ടി​ക​ൾ കൂ​ടി​യാ​യ​തോ​ടെ റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​രി​ത​മാ​യി. നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ ഏ​ക ആ​ശ്ര​യ​മാ​യ റോ​ഡ് ത​ക​ർ​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ വ​ല​ഞ്ഞു. ച​ളി​യും വെ​ള്ള​വും ച​വി​ട്ടാ​തെ ഇ​തു​വ​ഴി ന​ട​ക്കാ​നാ​കി​ല്ല. റോ​ഡി​ന്റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ച​ളി​ക്കു​ണ്ടു​ക​ൾ രൂ​പ​പ്പെ​ട്ട് വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്നു. പാ​യി​പ്ര-​നെ​ല്ലി​ക്കു​ഴി റോ​ഡി​ലെ മൈ​ക്രോ ക​വ​ല​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് ത്രി​വേ​ണി-​സ്കൂ​​ൾ പ​ടി റോ​ഡി​ൽ അ​വ​സാ​നി​ക്കു​ന്ന ഒ​ന്നേ​കാ​ൽ കി​ലോ​മീ​റ്റ​ർ റോ​ഡാ​ണ് ത​ക​ർ​ന്ന​ത്. പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് റോ​ഡ് ടാ​ർ ചെ​യ്ത് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യ​ത്. ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡ് ന​വീ​ക​രി​ച്ച​ത്.  എ​ന്നാ​ൽ, ഭാ​ര​വ​ണ്ടി​ക​ളു​ടെ ഓ​ട്ടം മൂ​ലം റോ​ഡി​ന് കേ​ടു​പാ​ട് സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഗ്രാ​മീ​ണ റോ​ഡാ​യ​തി​നാ​ൽ ഭാ​രം താ​ങ്ങാ​നു​ള്ള ശേ​ഷി​യി​ല​ല്ല പാ​ത നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മ​ഴ ശ​ക്തി​പ്പെ​ടു​ക കൂ​ടി ചെ​യ്ത​തോ​ടെ റോ​ഡ്​ പൂ​ർ​ണ​മാ​യും ന​ശി​ച്ചു. നി​ല​വി​ൽ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് ഇ​തു​വ​ഴി വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത്.  കു​ഴി​ക​ളി​ലും മ​റ്റും വീ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത് പ​തി​വാ​യി. റോ​ഡ് ത​ക​ർ​ന്ന​തോ​ടെ ഓ​ട്ടോ​ക​ൾ ഇ​തു​വ​ഴി വ​രാ​താ​യി. സ്വ​ന്ത​മാ​യി വാ​ഹ​ന​മു​ള്ള​വ​ർ​ക്കും റോ​ഡ് ത​ക​ർ​ന്ന​തോ​ടെ സു​ഗ​മ​മാ​യി യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. പ​ഞ്ചാ​യ​ത്ത് ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റോ​ഡ് ന​വീ​ക​രി​ക്ക​ണ​മെ​ങ്കി​ൽ വ​ൻ തു​ക വേ​ണ്ടി​വ​രു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തി​നു പു​റ​മെ ഓ​ട​ക​ൾ നി​ർ​മി​ക്കു​ക കൂ​ടി ചെ​യ്താ​ലേ പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കൂ. പ​ഞ്ചാ​യ​ത്ത് റോ​ഡാ​യ​തി​നാ​ൽ പ​ണം​മു​ട​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​യാ​റ​ല്ല. എം.​പി, എം.​എ​ൽ.​എ തു​ട​ങ്ങി​യ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.

Back to top button
error: Content is protected !!