ഗാന്ധി ജയന്തിയോടനുബന്ധിച്ച് മാറാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.

 

 

മൂവാറ്റുപുഴ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് മാറാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി 3 ദിവസം നീണ്ടു നിന്ന പരിപാടികൾ സംഘടിപ്പിച്ചു. മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് സാബു ജോൺ അധ്യക്ഷത വഹിച്ചു. സ്കൂൾ കോളേജ് വിഭാഗത്തിൽ ഗാന്ധിയാണ് മാർഗ്ഗം എന്ന വിഷയത്തിൽ മത്സരങ്ങൾ നടന്നു. 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സിനേഷൻ 100 ശതമാനം പൂർത്തിയാക്കിയതിൽ മാറാടി പഞ്ചായത്ത് ഭരണ സമിതിയെ ആദരിച്ചു. മികച്ച എൻ.എസ്.എസ്. യൂണിറ്റിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ പ്രോഗ്രാം ഓഫീസർ സമീർ സിദ്ദിഖി, സി.എ. പരീക്ഷയിൽ മികച്ച വിജയം നേടിയ ടോണി ടോമി, ബി.എ. പരീക്ഷയിൽ റാങ്ക് നേടിയ സോണിയ ജോൺ, മികച്ച ഫോട്ടോഗ്രാഫർ സന്ദീപ്, മികച്ച ശിൽപ്പി സനീപ്, മികച്ച സാമൂഹിക പ്രവർത്തകൻ കെ.പി. ജോയ് എന്നിവരെ പുരസ്ക്കാരം നൽകി ആദരിച്ചു. യോഗത്തിൽ പുതിയ ഡി.സി.സി. പ്രസിഡന്റിന് സ്വീകരണം നൽകി. ഗാന്ധി ജയന്തി ദിനത്തിൽ നടുവാനുള്ള വൃക്ഷത്തൈകൾ യോഗത്തിൽ വിതരണം ചെയ്തു. മാത്യു കുഴൽനാടൻ എം.എൽ.എ., മുൻ എം.എൽ.എ. ജോസഫ് വാഴക്കൻ, അബ്ദുൽ മുത്തലിബ്, കെ.എം. സലിം, എ. മുഹമ്മദ് ബഷീർ., ബ്ലോക്ക് പ്രസിഡന്റ് ഹാജി സലിം എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ പി.പി. ജോളി സ്വാഗതവും, രതീഷ് ചങ്ങാലിമറ്റം നന്ദിയും പറഞ്ഞു.

Back to top button
error: Content is protected !!