പെരുമ്പാവൂർ :പെൺകുട്ടികളോട് അശ്ലീലം പറഞ്ഞയാൾ അറസ്റ്റിൽ

മൂവാറ്റുപുഴ :പെൺകുട്ടികളോട് അശ്ലീലം പറഞ്ഞയാൾ അറസ്റ്റിൽ . ചാലക്കുടി തിരുമകളം കൊച്ചു കടവ് മൂലം പറമ്പിൽ വീട്ടിൽ സഹീർ (41) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പകൽ പെരുമ്പാവൂർ ബസ്സ് സ്റ്റാൻഡിനു സമീപം നിന്ന പെൺകുട്ടികളോട് ഇയാൾ അശ്ലീലം പറയുകയും. പിന്നീട് പെൺകുട്ടികൾ പോയ വഴിയെ സ്കൂട്ടറിൽ പിന്തുടർന്ന് ചെന്ന് ലൈംഗിക ചേഷ്ഠകൾ കാണിക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർ റിൻസ് എം തോമസ്, എ.എസ്.ഐ ബിജു എൻ.കെ, സി.പി.ഒ ജിഞ്ചു കെ മത്തായി എന്നിവരാണ് ഉണ്ടായിരുന്നത്.

Back to top button
error: Content is protected !!