മരം വെട്ടാന്‍ കയറിയയാള്‍ മരത്തിൽവെച്ചു ശിഖരം വീണ് മരിച്ചു.


പൈങ്ങോട്ടൂർ:മരം വെട്ടാന്‍ കയറിയയാള്‍ മരത്തിൽവെച്ചു ശിഖരം വീണ് മരിച്ചു. ചാത്തമറ്റം തൃപ്പള്ളി കവലക്ക് സമീപം ഇന്ന് (വ്യാഴാഴ്ച) മൂന്ന് മണിയോടെ മരത്തിന്റെ ശിഖരം വെട്ടാന്‍ കയറിയപ്പോഴായിരുന്നു അപകടമുണ്ടായത്.അപകടത്തിൽ കടവൂര്‍ ഞാറക്കാട് സ്വദേശി കണിച്ചേരിയില്‍ വിശ്വംഭരനാണ് (54) മരിച്ചത്. വെട്ടിയിട്ട ഒരു ശിഖിരം ഇയാളുടെ ദേഹത്തുപതിക്കുകയും മരത്തില്‍ കുടുങ്ങുകയുമായിരുന്നു. തുടര്‍ന്ന് കല്ലൂര്‍ക്കാട് അഗ്നിരക്ഷനിലയത്തിൽ നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ ജോണ്‍ ജി പ്ലാക്കലിന്റെ നേതൃത്വത്തിൽ എഎസ്ടിഒ കെ ടി പ്രകാശ്,എസ്എഫ്ആര്‍ഒ പി ബി യാക്കൂബ്, എഫ്ആര്‍ഒഡിമാരായ ഷൗക്കത്തലി ഫവാസ്, ലിബിന്‍ ജയിംസ് എന്നിവരടങ്ങിയ സംഘവും,നാട്ടുകാരും ചേർന്ന് താഴെ ഇറക്കിയെങ്കിലും മരിച്ചിരുന്നു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.സംസ്കാരം പോസ്റ്റുമോർട്ടത്തിന് ശേഷം വെള്ളിയാഴ്ച ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ നടക്കും .
ഭാര്യ: ഉഷ കോടിക്കുളം വെമ്പിള്ളിൽ കുടുംബാംഗം.
മക്കൾ: അനു, അഞ്ചു. മരുമക്കൾ: സുനു, മുറിത്തോട്ടത്തിൽ കാലാമ്പൂർ , സുജിത്ത് ആരക്കുഴ മലയിൽ പണിക്കരുകുടിയിൽ .

Back to top button
error: Content is protected !!