ക്രൈം

മൂവാറ്റുപുഴ സ്വദേശിനിയായ ദ​ന്തഡോ​ക്ട​റെ കു​ത്തി​ക്കൊ​ന്ന കേ​സി​ലെ പ്ര​തി അറസ്റ്റിൽ.

 

മൂവാറ്റുപുഴ: മൂവാറ്റുപുഴ സ്വദേശിനിയായ ദ​ന്ത ഡോ​ക്ട​റെ കു​ത്തി​ക്കൊ​ന്ന കേ​സി​ലെ പ്ര​തി അറസ്റ്റിൽ. പാ​ല​ക്കു​ഴ വ​ലി​യ​കു​ള​ങ്ങ​ര വീ​ട്ടി​ൽ കെ.​എ​സ്. ജോ​സി​ന്‍റെ മ​ക​ൾ ഡോ​ക്ട​ർ സോ​ന (30) ആ​ണു മ​രി​ച്ച​ത്.ഇന്ന്  പു​ല​ർ‌​ച്ചെ തൃ​ശൂ​ർ പൂ​ങ്കു​ന്ന​ത്തു​വ​ച്ചാ​ണ് സോനയുടെ സുഹൃത്തും ക്ലിനിക് പാർട്ണറുമായ മഹേഷ്‌ പിടി​യി​ലാ​യ​ത്.ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സോ​ന​യ്ക്കു കു​ത്തേ​റ്റ​ത്.

ര​ണ്ടു​വ​ർ​ഷ​മാ​യി കു​ട്ട​നെ​ല്ലൂ​രി​ൽ മ​ഹേ​ഷും സോ​ന​യും ചേ​ർ​ന്നു ദ​ന്ത​ൽ ക്ലി​നി​ക് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. എന്നാൽ സാമ്പത്തിക ഇ​ട​പാ​ടി​ലെ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നു സോ​ന​യു​ടെ ബ​ന്ധു​ക്ക​ൾ ഒ​ല്ലൂ​ർ പോ​ലീ​സി​ൽ മ​ഹേ​ഷി​നെ​തി​രെ പ​രാ​തി ന​ൽ​കിയിരുന്നു. ഇതേതുടർന്ന് ഉണ്ടായ വൈരാഗ്യത്തിൽ
വൈ​കു​ന്നേ​രം നാ​ലോ​ടെ ക്ലി​നി​ക്കി​ലെ​ത്തി​യ മ​ഹേ​ഷ് ബ​ന്ധു​ക്ക​ളുടെ മുമ്പിൽ വെച്ച് സോ​ന​യെ കുത്തുകയായിരുന്നു.വയറിനും തുടയിലും ആഴ്മേറിയ മുറിവേറ്റ സോനയെ ബ​ന്ധു​ക്ക​ൾ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം പ്രതി കാറിൽ രക്ഷപ്പെടുകയായിരുന്നു.ബന്ധുവീട്ടിൽ ഉപേക്ഷിച്ച മ​ഹേ​ഷി​ന്‍റെ കാ​ർ പി​ന്നീ​ട് ഒ​ല്ലൂ​ർ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ഭ​ർ​ത്താ​വു​മാ​യി വേ​ർ​പി​രി​ഞ്ഞു ക​ഴി​ഞ്ഞി​രു​ന്ന സോ​ന ര​ണ്ടു വ​ർ​ഷ​മാ​യി മ​ഹേ​ഷു​മൊ​ത്ത് തൃ​ശൂ​ർ കു​രി​യ​ച്ചി​റ​യി​ലെ ഫ്ലാ​റ്റി​ലാ​ണു താ​മ​സി​ച്ചി​രു​ന്ന​ത്.

Back to top button
error: Content is protected !!
Close