എൽഡിഎഫ് മൂവാറ്റുപുഴയിൽ സമര സായാഹ്നം സംഘടിപ്പിച്ചു

 

മൂവാറ്റുപുഴ : പെട്രോൾ, ഡീസൽ,പാചക വാതക വില വർദ്ധനവിനെതിരെ എൽ ഡി എഫ് മൂവാറ്റുപുഴ കെഎസ്ആർടിസി ബസ്റ്റാൻഡ് സമീപം സമര സായാഹ്നം സംഘടിപ്പിച്ചു. പാതയോരത്ത് ഇടതുപക്ഷ പാർട്ടി പ്രവർത്തകരും വർഗ ബഹുജന സംഘടനാ പ്രവർത്തകരും സ്ത്രീകളുൾപ്പെടെയുള്ളവരും അടുപ്പുകൂട്ടി ഭക്ഷണം പാകംചെയ്ത് പ്രതിഷേധ സമരത്തിൽ പങ്കുചേർന്നു.

സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.എം.ഇസ്മായീൽ അധ്യക്ഷനായ പരിപാടി സി പി ഐ സംസ്ഥാന കമ്മിറ്റി അംഗം ബാബുപോൾ ഉദ്ഘാടനം ചെയ്തു. കോൺഗ്രസിൽ നിന്നും രാജിവെച്ച് എൽഡിഎഫിൽ ചേർന്ന കോൺഗ്രസ് മാറാടി മണ്ഡലം മുൻ പ്രസിഡന്റും മാറാടി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.എൻ സാബുവിനെ പി.എം ഇസ്മയിൽ, എൽദോ എബ്രഹാം എംഎൽഎ എന്നിവർ ചേർന്ന് സ്വീകരിച്ചു. എൽഡിഎഫ് നേതാക്കളായ എൽദോ എബ്രഹാം എം എൽ എ, എം.ആർ പ്രഭാകരൻ,സി. കെ വർഗ്ഗീസ്, കെ.എസ് അരുൺ കുമാർ, എൻ. അരുൺ,അബ്രഹാം പൊന്നും പുരയിടം,കെ. വി ഏലിയാസ്,കെ. എൻ ഗോപി,ടി.എം ഹാരിസ്, ഷൈൻ ജേക്കബ്, കുഞ്ഞുമുഹമ്മദ്, കെ. എൻ സാബു എന്നിവർ യോഗത്തിൽ സംസാരിച്ചു.

ചിത്രം- മൂവാറ്റുപുഴയിൽ നടന്ന എൽഡിഎഫ് സമര സായാഹ്നം മുൻ എം എൽ എ ബാബു പോൾ ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!