റോഡ് നിർമ്മിക്കുന്നതിനായി സ്ഥലം പഞ്ചായത്തിന് കൈമാറി

പല്ലാരിമംഗലം:  പല്ലാരിമംഗലം പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മുട്ടുചിറ പുഞ്ചക്കുഴി റോഡ് അടിവാട് സ്കൂൾപടിയിൽനിന്നും ആരംഭിച്ച് പിടവൂർ ചിറപ്പുറത്ത്പടിയിലെത്തുന്ന തരത്തിൽ ലിങ്ക് റോഡായി നിർമ്മിക്കുന്നതിന് വിട്ടുനൽകിയ സ്ഥലത്തിന്റെ ആധാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസിന് കൈമാറി. സ്ഥലത്തിന്റെ ഉടമകളായ മുൻ ഗ്രാമ പഞ്ചായത്തംഗം കെ എം ബാവുക്കുട്ടി കുഞ്ചാട്ട്, നിസാം അലിയാർ വെട്ടിക്കാട്ട്, മാവുടി കിഴക്കേവീട്ടിൽ ഖാദർ എന്നിവരാണ് സ്ഥലം പഞ്ചായത്തിന് വിട്ട്നൽകിയത്. പന്ത്രണ്ട് അടി വീതിയിൽ 400 മീറ്റർ റോഡാണ് പുതിയ ലിങ്ക്റോഡിനായി നിർമ്മിക്കുന്നത്. 36 സെന്റ് സ്ഥലമാണ് ഇതിനായി പഞ്ചായത്തിന് റെജിസ്റ്റർ ചെയ്ത് നൽകിയത്.

Back to top button
error: Content is protected !!