അയല്‍പക്കംകോലഞ്ചേരി

സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി.

(സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി )

 

കോലഞ്ചേരി: സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ വീടില്ലാത്തവര്‍ക്ക് വീട് എന്ന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ആറാമത്തെ വീടിന്റെ താക്കോല്‍ കൈമാറി. ക്യാന്‍സര്‍ രോഗം ബാധിച്ച് മരിച്ച കടയിരുപ്പ് കണ്ണംകുഴിയില്‍ ഏലിയാമ്മയുടെ കുടുംബത്തിനാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഭവനത്തിന്റെ കൂദാശ നിര്‍വ്വഹിച്ചു. വികാരി ഫാ. ജേക്കബ് കുര്യന്‍ ചെമ്മനം, സഹവികാരിമാരായ ഫാ. ടി.വി. ആന്‍ഡ്രൂസ്, ഫാ. ഗീവര്‍ഗീസ് അലക്‌സ്, ട്രസ്റ്റിമാരായ സാജു പി. വര്‍ഗീസ്, ജോര്‍ജ് സി. കുരുവിള, സെക്രട്ടറി ബെന്നി നെല്ലിക്കാമുറിയില്‍, കുടുംബ യൂണിറ്റ് കോ-ഓര്‍ഡിനേറ്റര്‍ കുഞ്ഞുമോന്‍ തോമസ്, സിന്തൈറ്റ് ഡയറക്ടര്‍ അജു ജേക്കബ് എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!