പുളിന്താനം സെന്റ് ജോണ്‍സ് ബസ്ഫാകെ യാക്കോബായ സുറിയാനി പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ തടഞ്ഞ് യാക്കോബായ വിശ്വാസികള്‍

കോതമംഗലം: കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പുളിന്താനം സെന്റ് ജോണ്‍സ് ബസ്ഫാകെ യാക്കോബായ സുറിയാനി പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗം യാക്കോബായ വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരികെപ്പോയി. പോലീസിന്റയും, തഹസില്‍ദാരുടെയും നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും സ്ഥലത്ത്  നിലയുറപ്പിച്ചിരുന്നു. ഇതിനുമുന്‍പും ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കുവാന്‍ എത്തിയപ്പോള്‍ ശക്തമായ പ്രതിഷേധമാണ് യാക്കോബായ വിഭാഗം ഉയര്‍ത്തിയത്. പള്ളിയുടെ ഗേറ്റ് പൂട്ടി അകത്ത് നിലയുറപ്പിച്ച യാക്കോബായ വിഭാഗം പ്രാര്‍ത്ഥനയും നടത്തി. വൈദികരും വിശ്വാസികളുമടക്കം നിരവധി പേരാണ്  ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പ്രതിരോധിക്കുവാന്‍ എത്തിയത്. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സന്നാഹവും, ഫയര്‍ഫോഴ്‌സ് അടക്കമുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നു. കോടതി വിധി നടപ്പാക്കാന്‍ സഹകരിക്കണമെന്ന് യാക്കോബായ പക്ഷത്തോട് ആവശ്യപ്പെട്ടെങ്കിലും പള്ളി വിട്ടുതരില്ലെന്ന നിലപാട് ആവര്‍ത്തിച്ചു. ബലപ്രയോഗത്തിലൂടെ യാക്കോബായ വിശ്വാസികളെ നീക്കം ചെയ്യാന്‍ കഴിയില്ലെന്ന നിലപാട് പോലീസ് സ്വീകരിച്ചതോടെ വൈദികര്‍ ഉള്‍പ്പെടെയുള്ള ഓര്‍ത്തഡോക്‌സ് പക്ഷം പിന്‍ വാങ്ങുകയായിരുന്നു.

 

Back to top button
error: Content is protected !!