ഇഷ്ടമരം ചലഞ്ചിന് മാറാടിയിൽ തുടക്കമായി.

 

മൂവാറ്റുപുഴ : ഇഷ്ടമരം ചലഞ്ചിന് തുടക്കമായി. ജന്മദിനം, വിവാഹം, വിവാഹ വാര്‍ഷികം, മറ്റ് വിശേഷ ദിവസങ്ങള്‍ തുടങ്ങിയവ എന്നും ഓര്‍മ്മിക്കുവാനും ഒപ്പം ഭൂമിയ്ക്ക് തണലാകുവാനും ഒരു വൃക്ഷത്തൈ നടുന്ന വൃക്ഷ സംരക്ഷണ പദ്ധതിയായ ഇഷ്ടമരം ചലഞ്ചിന് മാറാടിയില്‍ തുടക്കമായി. മാറാടി മുന്‍ പഞ്ചായത്തംഗവും മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള നന്മമരം സംസ്ഥാന അവാര്‍ഡ് ജേതാവുമായ ബാബു തട്ടാര്‍ക്കുന്നേലിന്‍റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചിരിക്കുന്ന ഈ ചലഞ്ചിന്‍റെ ഉദ്ഘാടനം ഇന്നലെ നടന്നു. മാറാടി പഞ്ചായത്ത് എട്ടാം വാര്‍ഡിലെ ഇടമലപ്പട്ട ഉന്നക്കുപ്പ പുത്തന്‍പുര രാജു-അമ്മിണി ദമ്പതികളുടെ മകള്‍ രമ്യയും നടുക്കര ഇഞ്ചക്കാലയില്‍ രാജു – ലീല ദമ്പതികളുടെ മകന്‍ ജിതിനുമായുള്ള വിവാഹത്തോടനുബന്ധിച്ച് മരം നട്ട് നവദമ്പതികള്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. വിവാഹ ദിവസത്തില്‍ വീട്ടുമുറ്റത്ത് ഓര്‍മ്മയ്ക്കായി ഒരു വൃക്ഷത്തൈനട്ടതില്‍ അഭിമാനമുണ്ടെന്ന് വധൂവരന്മാര്‍ പറഞ്ഞു. വധൂ വരന്മാര്‍ക്ക് ചഞ്ചിന് നേതൃത്വം നല്‍കുന്ന ബാബു തട്ടാര്‍ക്കുന്നേല്‍ റംബൂട്ടാന്‍ മരത്തിന്‍റെ തൈ നല്‍കി. ഉദ്ഘാടനവേളയില്‍ ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വിഎച്ച്എസ് സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദീഖി, പഞ്ചായത്ത് മുന്‍ അംഗം വത്സല ബിന്ദുക്കുട്ടന്‍, അധ്യാപകരായ കെ.ആര്‍. രാജേഷ്, ഇ.ആര്‍. വിനോദ് തുടങ്ങിയവര്‍ സാന്നിദ്ധ്യമറിയിച്ചു.

ഫോട്ടോ ………………..
നവദമ്പതികളായ ജിതിനും രമ്യയും ചേര്‍ന്ന് വൃക്ഷത്തൈ നട്ട് ഇഷ്ടമരം ചലഞ്ചിന് തുടക്കം കുറിക്കുന്നു.

Back to top button
error: Content is protected !!