വാളകം
എ.ഐ ക്യാമറ അഴിമതിക്കെതിരെ പ്രതിഷേധ സമരം നടത്തി ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ്

മൂവാറ്റുപുഴ: എ.ഐ ക്യാമറ അഴിമതിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധ
സമരം നടത്തി ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ്. കോണ്‍ഗ്രസ്സ് വാളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാളകത്തും കാടാതിയിലുമുള്ള എഐ ക്യാമറക്കു മുന്നിലും പ്രതിേഷധ സമരം നടത്തി. വാളകത്ത് നടന്ന പ്രതിഷേധ സമരം കോണ്‍ഗ്രസ്സ് ബ്ലാക്ക് പ്രസിഡന്റ് സാബു ജോണ്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ ഒ ജോര്‍ജ്ജ് യോഗത്തിന് അധ്യക്ഷത വഹിച്ചു. സാബു പി വാഴയില്‍, ബിനോ കെ ചെറിയാന്‍, കെഎംമാത്തുകുട്ടി, കെ. വി ജോയി, ജോളി ചണ്ടയില്‍, കെ.വി അബ്രഹാം, തോമസ് ഡിക്രൂസ്, അഡ്വ: എല്‍ദോസ് പായിപ്ര എന്നിവര്‍ പ്രസംഗിച്ചു. കടാതിയില്‍ നടത്തിയ പ്രതിഷേധ സമരം പഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.