ഉന്നത വിദ്യാഭ്യാസമേഖല ലോകത്തിന്റെ മാറ്റങ്ങളെ നമ്മുടെ വിജയങ്ങളാക്കി മാറ്റാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരക്കണം:രമേശ് ചെന്നിത്തല

മൂവാറ്റുപുഴ: യൂത്ത് കോണ്‍ഗ്രസ് വാളകം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള കെ.സി മത്തായി മെമ്മോറിയല്‍ അവാര്‍ഡ് വിതരണവും അനുമോദന സമ്മേളനവും നടത്തി. മേക്കടമ്പ് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പൊതുയോഗം കേരളത്തിന്റെ മുന്‍ പ്രതിപക്ഷ നേതാവും എഐസിസി വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. എഡ്യുക്കേഷണല്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ പ്രോല്‍സാഹിപ്പിക്കുന്നതിനും മുമ്പത്തേക്കാള്‍ മികച്ച വിജയം നേടുന്നതിനുള്ള പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കന്‍ മുഖ്യപ്രഭാഷണം നടത്തി.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഏബല്‍ ബാബു അധ്യക്ഷത വഹിച്ചു. എംഎല്‍എ ഡോ.മാത്യു കുഴല്‍നാടന്‍, കെ.എം സലിം, ഉല്ലാസ് തോമസ്, പി.പി എല്‍ദോസ്, കെ.ജി രാധാകൃഷ്ണന്‍, ജോളിമോന്‍ ചുണ്ടയില്‍, ജോര്‍ജ് മാത്യു, ബിനോ കെ ചെറിയാന്‍, സിജോ ജോസഫ്, മുഹമ്മദ് റഫീഖ്, എബിന്‍ ജോണ്‍, ജെറിന്‍ ജേക്കബ് പോള്‍, സല്‍മാന്‍ ഓ.എസ്, മാഹിന്‍ അബൂബക്കര്‍, മനു ബ്ലായില്‍, എവിന്‍ എല്‍ദോസ്, ജില്‍ജിത് മാത്യു, ആല്‍ബിന്‍ യാക്കോബ്, ബ്ലസണ്‍ ബിജു എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ പ്രമുഖ കരിയര്‍ ഗൈഡന്‍ വിധക്തന്‍ എല്‍ദോ പൗലോസ് ക്ലാസ്സ് നയിച്ചു.

 

Back to top button
error: Content is protected !!