പെരുമ്പാവൂർ ബൈപ്പാസുമായി ബന്ധപ്പെട്ട് ഉന്നതതലയോഗം എംഎൽഎ ഓഫീസിൽ ചേർന്നു.

 

പെരുമ്പാവൂർ : പെരുമ്പാവൂർ ബൈപാസിലെ രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആലോചനയോഗം എംഎൽഎ ഓഫീസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്നു.

പെരുമ്പാവൂർ ബൈപാസിന്റെ ഒന്നാംഘട്ടത്തിന്റെ ഡ്രാഫ്റ്റ് ഡിക്ലറേഷൻ 7 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കുവാൻ ലാൻഡ് അക്വിസിഷൻ താസിൽദാർക്ക് എംഎൽഎ നിർദ്ദേശം നൽകി.

കൂടാതെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി സോയിൽ ഇൻവെസ്റ്റിഗേഷൻ ഒരാഴ്ച കൊണ്ട് പൂർത്തീകരിക്കുമെന്ന് കിറ്റ്കോ അധികൃതർ അറിയിച്ചു.

കൂടാതെ പെരുമ്പാവൂർ മണ്ഡലത്തിലെ പ്രധാനപ്പെട്ട റോഡുകളുടെ അവലോകനവും യോഗത്തിൽ നടന്നു.

പെരുമ്പാവൂർ മണ്ഡലത്തിലെ പ്രധാന റോഡായ ആലുവ മൂന്നാർ റോഡിന്റെ ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനു വേണ്ടിയിട്ട് കെ ആർ എഫ് ബി യുടെ എക്സിക്യൂട്ടീവ് എഞ്ചിനീയർ മിനി മാത്യുവിനെ ചുമതലപ്പെടുത്തി.

കീഴില്ലം കുറിച്ചിലക്കോട് റോഡ് കിഫ്ബിയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് 10 മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കുന്നതിനായി അടുത്ത ആഴ്ച എംഎൽഎയുടെ നേതൃത്വത്തിൽ ജോയിന്റ് ഇൻസ്പെക്ഷൻ നടത്തുവാൻ തീരുമാനിച്ചു.

വല്ലം – ഇരിങ്ങോൾ റിങ്ങ് റോഡ് മായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനുവേണ്ടി ഇരിങ്ങോൾ ക്ഷേത്ര ഭരണസമിതി, പ്രാദേശിക നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ യോഗം ഉടനെ വിളിച്ചു ചേർക്കുവാനും തീരുമാനിച്ചു.

യോഗത്തിൽ വിവിധ സർക്കാർ വകുപ്പുകളിലെ RBDCK ജനറൽ മാനേജർ ഐസക് വർഗീസ്, പി.രാജൻ , KRFB മൂവാറ്റുപുഴ സെക്ഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ മിനി മാത്യു, പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ റെജീന ബീവി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പിഡബ്ല്യുഡി ദേവകുമാർ ഇ കെ, ലാൻഡ് അക്വിസിഷൻ താസിൽദാർ സീനത്ത് എം എസ് , പെരുമ്പാവൂർ റോഡ് EE ശാരിക ടിഎസ്,KRFB മൂവാറ്റുപുഴ AE മൈഥിലി ഐ എസ്, കുറുപ്പുംപടി, റവന്യൂ ഇൻസ്പെക്ടർ സുദർശന, പ്രൊജക്റ്റ് എൻജിനീയർ നിഷ, KRFB പ്രൊജക്റ്റ് എഞ്ചിനീയർ പോൾ തുടങ്ങിയ ഉന്നതതല ഉദ്യോഗസ്ഥർ പങ്കെടുത്തു.

Back to top button
error: Content is protected !!