സംസ്ഥാനത്ത് 76.15 ശ​ത​മാ​നം പേ​ര്‍​ക്ക് ഒ​രു ഡോ​സ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി

 

മൂവാറ്റുപുഴ : സെ​പ്റ്റം​ബ​ർ ആ​റു​വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് വാ​ക്‌​സി​നേ​ഷ​ന്‍ എ​ടു​ക്കേ​ണ്ട ജ​ന​സംഖ്യ​യു​ടെ 76.15 ശ​ത​മാ​നം പേ​ര്‍​ക്ക് ഒ​രു ഡോ​സ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​റി​യി​ച്ചു. 2,18,54,153 പേ​ർ വ​രു​മി​ത്. 28.73 ശ​ത​മാ​നം പേ​ര്‍​ക്ക് (82,46,563) ര​ണ്ട് ഡോ​സ് വാ​ക്‌ സി​ന്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വാ​ക്‌​സി​നേ​ഷ​ൻ/ ദ​ശ​ല​ക്ഷം ഉ​ള്ള സം​സ്ഥാ​നം കേ​ര​ള​മാ​ണ് (8,38,438)
45 വ​യ​സി​ല്‍ കൂ​ടു​ത​ല്‍ പ്രാ​യ​മു​ള്ള 92 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​ര്‍​ക്ക് ഒ​റ്റ ഡോ​സും 48 ശ​ത​മാ​നം പേ​ര്‍​ക്ക് ര​ണ്ട് ഡോ​സും വാ​ക്‌​സി​നേ​ഷ​ന്‍ സം​സ്ഥാ​നം ന​ല്‍​കി​യി​ട്ടു​ണ്ട്.നി​ല​വി​ല്‍ 2,37,045 കോ​വി​ഡ് കേ​സു​ക​ളി​ൽ 13.3 ശ​ത​മാ​നം വ്യ​ക്തി​ക​ള്‍ മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി/​ഫീ​ല്‍​ഡ് ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ മ​റ്റ് അ​നു​ബ​ന്ധ രോ​ഗ​മു​ള്ള​വ​ര്‍ വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

Back to top button
error: Content is protected !!