ഗുരുസ്പർശം പരിപാടിക്ക് പിറവത്ത് തുടക്കമായി

 

പിറവം :കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പിറവം ഉപജില്ല സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണൾ നൽകുന്ന ഗുരുസ്പർശം പരിപാടിക്ക് തുടക്കമായി. പിറവം ഉപജില്ലയിൽ 1 ലക്ഷം രൂപയുടെ പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്.
ഗുരുസ്പർശം2 പരിപാടി പിറവം എം എൽ എ അഡ്വ.അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു.എം കെ എം സ്‌കൂൾ ഹെഡ്മാസ്റ്റർ കെ വി ബാബു പഠനോപകരണങ്ങൾ ഏറ്റു വാങ്ങി.
വിദ്യാർത്ഥികൾക്ക് സഹായങ്ങൾ നൽകുന്ന അധ്യാപകർ സമൂഹത്തിനു വലിയ മാതൃക ആണെന്ന് അനൂപ് പറഞ്ഞു.

കോവിഡ് കാലഘട്ടത്തിൽ ‘ഒറ്റയ്ക്കല്ല, ഒറ്റപ്പെടുത്തില്ല, ഒപ്പമുണ്ട്’ എന്ന സന്ദേശവുമായി KPSTA സംസ്ഥാന സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന 5 കോടി രൂപയുടെ ‘ഗുരുസ്പർശം 2’സാന്ത്വന പദ്ധതിയോട് ചേർന്ന് എറണാകുളം ജില്ലയിൽ വിദ്യാർത്ഥികൾക്കായി കാൽ കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടന്നു വരുന്നു,ഇതിന്റെ ഭാഗമായാണ് പിറവം ഉപജില്ലയിൽ പരിപാടി സംഘടിപ്പിക്കപെട്ടത്.
എം കെ എം ഹയർ സെക്കണ്ടറി സ്‌കൂളിൽ
കെ പി എസ് ടി എ പിറവം ഉപജില്ല പ്രസിഡന്റ്‌ സൈബി സി കുര്യന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എറണാകുളം റെവന്യൂ ജില്ലാ വൈസ് പ്രസിഡന്റ് അനിൽ കെ നായർ മുഖ്യ പ്രഭാഷണം നടത്തി.മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി അനൂബ് ജോൺ,ഉപജില്ല സെക്രെട്ടറി ഷൈനി ജോസഫ്,ട്രെഷറർ ബിജു എം പോൾ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ…കെ പി എസ് ടി എ പിറവം ഉപജില്ല സമിതിയുടെ ഗുരുസ്പർശം2 പരിപാടി പിറവം എം എൽ എ അഡ്വ.അനൂപ് ജേക്കബ് എം കെ എം ഹെഡ്മാസ്റ്റർ കെ വി ബാബുവിന് നൽകി ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!