മൂവാറ്റുപുഴയില്‍ മൂന്ന് കിലോയോളം കഞ്ചാവുമായി അതിഥിസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

മൂവാറ്റുപുഴ: മൂന്ന് കിലോയോളം കഞ്ചാവുമായി രണ്ട് അതിഥിസംസ്ഥാന തൊഴിലാളികള്‍ മൂവാറ്റുപുഴ പോലീസിന്റെ പിടിയില്‍.അസം റുപ്പാഹിഹട്ട് പച്ചിംസിംഗിമാരിയില്‍ അബ്ദുല്‍ മന്നാന്‍ മകന്‍ ഫരിദുല്‍ ഇസ്ലാം (24),റുപ്പാഹിഹട്ട് പച്ചിംസിംഗിമാരിയില്‍ ഹുസൈന്‍ അലിയുടെ മകന്‍ ഹൊബിബുര്‍ റഹ്‌മാന്‍ (29) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി 9:30ഓടെ മൂവാറ്റുപുഴ പേഴയ്ക്കപ്പിള്ളിയിലെ സബ്സ്റ്റേഷന്‍ പടിയിലുള്ള അന്യസംഥാന തൊഴിലാകളുടെ താമസസ്ഥലത്തുനിന്നുമാണ് മൂവാറ്റുപുഴ സി.ഐ പി എം ബൈജുവിന്റെ നേതൃത്വത്തിലുള്ള സബ് ഡിവിഷന്‍ ലഹരി വിരുദ്ധ സ്‌ക്വാഡ് ഇവരെ പിടികൂടിയത്.പോലീസ് സംഘത്തില്‍ എസ്.ഐ മാഹിന്‍ സലീം,അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ പി.സി ജയകുമാര്‍,സീനിയര്‍ സിപിഒമാരായ അനസ് കെ.എ,ബിബില്‍ മോഹന്‍,കെ.എ ഷിഹാബ്,ഷിബു പി എ , ജമാല്‍ വി എം അബ്ദുല്‍ റഹ്‌മാന്‍ കെ.എം,ദനേഷ് ബി നായര്‍ എന്നിവരാനുണ്ടായിരുന്നത്.

Back to top button
error: Content is protected !!