മെയ്​ 4 മുതല്‍ 9 വരെ സംസ്ഥാനത്ത്​ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം.

 

മൂവാറ്റുപുഴ :സംസ്ഥാനത്ത് കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍​ ശനി, ഞായര്‍ ദിവസങ്ങളില്‍ തുടരുന്ന നിയ​ന്ത്രണങ്ങള്‍ക്ക്​ പുറമെ ചൊവ്വ മുതല്‍ ഞായര്‍ വരെ (മെയ്​ 4 മുതല്‍ 9 വരെ) സംസ്ഥാനത്ത്​ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന അവലോകന യോഗത്തിലാണ്​ തീരുമാനം.

നിയന്ത്രണങ്ങള്‍ സംബന്ധിച്ച്‌​​ കൃത്യമായ മാനദണ്ഡങ്ങളുണ്ടാകും. ദുരന്ത നിവാരണ നിയമം ഉപയോഗി​േക്കണ്ട സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്​ മുഖ്യമ​ന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഓക്​സിജന്‍ എത്തിക്കുന്നതില്‍ ഒരു പ്രശ്​നവുമുണ്ടാകില്ലെന്ന്​ ഉറപ്പു വരുത്തുമെന്നും അ​തിന്​ പൊലീസ്​ ഫലപ്രദമായി ഇടപെടണമെന്ന്​ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.ടി.വി സീരിയല്‍ ഔട്ട്​ഡോര്‍, ഇന്‍ഡോര്‍ ഷൂട്ടിങ്ങുകള്‍​ നിര്‍ത്തിവെക്കും. പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ രണ്ട്​ മീറ്റര്‍ അകലംപാലിക്കുകയും രണ്ട്​ മാസ്​ക്​ ധരിക്കുകയും വേണം. സാധിക്കുമെങ്കില്‍ കൈയുറയും ധരിക്കണം. സാധനങ്ങള്‍ വീടുകളിലെത്തിച്ചു നല്‍കാന്‍ കച്ചവടക്കാന്‍ ശ്രമിക്കണം. ബാങ്കുകളുടെ പ്രവര്‍ത്തന സമയം ഉച്ചക്ക്​ രണ്ടു മണി വരെയായി നിജപ്പെടുത്തിയിട്ടുണ്ട്​. അത്​ പാലിക്കാന്‍ ബാങ്കുകാര്‍ തയാറാവണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന്​ ഉറപ്പു വരുത്താന്‍ വാര്‍ഡുകളില്‍ 20 പേരടങ്ങിയ സന്നദ്ധ സംഘങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. അതേസമയം പൊലീസിന്‍റെ സ്​ക്വാഡുകള്‍ വാഹന പരിശോധനയും ശക്തമാക്കും. നിലവിലെ ഓരോരുത്തരും സ്വയം ലോക്​ഡൗണിലേക്ക്​ പോകേണ്ട സാഹചര്യമാണിത്​. അതിനാല്‍ തന്നെ ‘സെല്‍ഫ്​ ​ലോക്​ഡൗണ്‍’ എന്ന ആശയമാണ്​ സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഏറ്റവുമുയര്‍ന്ന പ്രതിദിന കോവിഡ് നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്ന് 38,607 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 21,116 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 1,57,548 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5259 ആയി.

Back to top button
error: Content is protected !!