ആവോലി പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഫുഡ് ഷെൽഫ് സ്ഥാപിച്ചു.

 

 

 

വാഴക്കുളം: ആവോലി പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഫുഡ് ഷെൽഫ് സ്ഥാപിച്ചു.

ഫാ.ഡേവിസ് ചിറമ്മേൽ ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാണ് ആനിക്കാട് ചിറപ്പടിയ്ക്കു സമീപം ഹംഗർ ഹണ്ട് എന്ന പേരിലുള്ള ഷെൽഫ് തയ്യാറാക്കിയത്.ഫാ.ഡേവിസ് ചിറമ്മേൽ ഷെൽഫിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.പഞ്ചായത്തു പ്രസിഡൻ്റ് ഷെൽമി ജോൺസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

അഷ്റഫ് മൈതീൻ,വി.എസ്. ഷെഫാൻ, ബിജു ജോസ്, ബിന്ദു ജോർജ്, സൗമ്യ ഫ്രാൻസിസ്,ആൻസമ്മ വിൻസെൻറ് തുടങ്ങിയവർ സംബന്ധിച്ചു.

 

വിശപ്പടക്കാൻ പണം ഇല്ലാത്തവർക്ക് ആവശ്യാനുസരണം ഭക്ഷണപ്പൊതികൾ എടുത്ത് ഉപയോഗിക്കാവുന്നതാണ്.

 

ഭക്ഷണം നൽകാൻ സാധിക്കുന്നവർക്ക് തയ്യാറാക്കിയ ഭക്ഷണം പൊതികളാക്കി ഇതിൽ സംഭരിക്കാവുന്നതുമാണ്. ഭക്ഷണം തയ്യാറാക്കാൻ സാഹചര്യമില്ലാത്തവർക്ക് പണമായും നൽകി ഉദ്യമത്തോടു സഹകരിക്കാവുന്നതാണെന്ന് ആവോലി പഞ്ചായത്തു പ്രസിഡൻ്റ് ഷെൽമി ജോൺസ് അറിയിച്ചു.

 

ഫോട്ടോ:

ആവോലി പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ആനിക്കാട് ചിറപ്പടിയ്ക്കു സമീപം ആരംഭിച്ച ഫുഡ് ഷെൽഫ് ഫാ.ഡേവിസ് ചിറമ്മേൽ ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!