വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്നാം വര്‍ഷ ക്ലാസുകള്‍ക്ക് തുടക്കമായി

കോലഞ്ചേരി: വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാം വര്‍ഷ ക്ലാസുകള്‍ക്ക് തുടക്കമായി. വടവുകോട് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സോണി കെ പോള്‍ അധ്യക്ഷത വഹിച്ചു. വടവുകോട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. ഫിലിപ്പ് കുര്യന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജൂബിള്‍ ജോര്‍ജ്, പ്രിന്‍സിപ്പല്‍ അലക്‌സ് തോമസ്, ഹെഡ്മിസ്ട്രസ് ഷേബ എം തങ്കച്ചന്‍ , ആര്‍ എം ടി.ടി.ഐ പ്രിന്‍സിപ്പല്‍ മോന്‍സി ജോണ്‍, പി..ടി. എ വൈസ് പ്രസിഡന്റ് രാജീവ് എം.ആര്‍, സ്റ്റാഫ് സെക്രട്ടറി ബിനു കെ വര്‍ഗീസ്, രൂപ ജെ കോശി, മരിയ ലേഖ ലാസര്‍, ബിനോ ടി എലിസബത്ത് എന്നിവര്‍പ്രസംഗിച്ചു.

Back to top button
error: Content is protected !!