ആ​ദ്യ​മാ​യി ഇ​ന്ത്യ​യി​ല്‍ നി​ര്‍​മി​ച്ച ജെ​റ്റ് വി​മാ​നം ഇ​നി പി​റ​വ​ത്ത്…

 

 

പി​റ​വം: ആ​ദ്യ​മാ​യി ഇ​ന്ത്യ​യി​ല്‍ നി​ര്‍​മി​ച്ച, രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ ജെ​റ്റ് വി​മാ​നം -കി​ര​ണ്‍- ഇ​നി പി​റ​വ​ത്തെ കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്കി​ല്‍ കാ​ണാം. പി​റ​വ​ത്തി​ന്‍റെ ലാ​ന്‍​ഡ് മാ​ര്‍​ക്കു​ക​ളി​ല്‍ ഒ​ന്നാ​യി പ​റ​ന്നു​യ​രു​ന്ന എ​യ​ര്‍ ഫ്രെ​യിം വി​മാ​നം ഇ​വി​ടെ എ​ത്തി​ച്ച​തി​നു പി​ന്നി​ല്‍ മു​ന്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ സാ​ബു കെ. ​ജേ​ക്ക​ബാ​ണ്. 2013ല്‍ ​കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി​യാ​യി​രു​ന്ന എ.​കെ. ആ​ന്‍റ​ണി​ക്ക് സാ​ബു ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യി ഹി​ന്ദു​സ്ഥാ​ന്‍ ഏ​റോ​നോ​ട്ടി​ക്ക​ല്‍​സ് ലി​മി​റ്റ​ഡ് (എ​ച്ച്‌എ​എ​ല്‍) നി​ര്‍​മി​ച്ച കി​ര​ണ്‍ ജെ​റ്റ് എ​യ​ര്‍ ഫ്രെ​യിം സീ​നി​യോ​രി​റ്റി അ​നു​സ​രി​ച്ചു 2020ല്‍ ​പി​റ​വ​ത്തേ​ക്ക് ല​ഭി​ച്ച​ത്.പി​ന്നീ​ട് കോ​വി​ഡ് ലോ​ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​യി​ല്ല. വി​മാ​നം സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ നാ​ല​ര ല​ക്ഷ​ത്തി​ല​ധി​കം രൂ​പ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. പി​റ​വ​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ പാ​ല​ത്തി​നും സി​വി​ല്‍ സ്റ്റേ​ഷ​നും സ​ബ​ര്‍​ബ​ന്‍ മാ​ളി​നും കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്കി​നും സ​മീ​പ​ത്താ​യാ​ണ് പ​റ​ന്നു​യ​രു​ന്ന എ​യ​ര്‍ ജെ​റ്റ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ന്ന​ര​യാ​ഴ്ച മു​ന്പ് ഇ​ന്ത്യ​ന്‍ എ​യ​ര്‍​ഫോ​ഴ്സി​ലെ എ​യ​ര്‍​ക്രാ​ഫ്റ്റ് എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍ പി​റ​വ​ത്ത് എ​ത്തി​യാ​ണ് വി​മാ​ന​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ള്‍ കൂ​ട്ടി യോ​ജി​പ്പി​ച്ച​ത്. സാ​ബു കെ. ​ജേ​ക്ക​ബ്, ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ ഏ​ലി​യാ​മ്മ ഫി​ലി​പ്, കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് കി​ര​ണ്‍ ജെ​റ്റ് എ​യ​ര്‍ ഫ്രെ​യിം സ്ഥാ​പി​ച്ച​ത്.

Back to top button
error: Content is protected !!