കിണറില്‍വീണ പോത്തിനെ രക്ഷിച്ച് ഫയര്‍ഫോഴ്‌സ്

പല്ലാരിമംഗലം: പല്ലാരിമംഗലം പഞ്ചായത്തില്‍ കിണറില്‍വീണ പോത്തിനെ കോതമംഗലം ഫയര്‍ഫോഴ്‌സ് എത്തി പുറത്തെത്തിച്ചു. രണ്ടാംവാര്‍ഡില്‍ താമസിക്കുന്ന പുതുവേലിക്കുടി ഹനീഫയുടെ പോത്താണ് മോഡേണ്‍പടിയില്‍ താമസിക്കുന്ന മുകളേല്‍ ഈസയുട കിണറില്‍ വീണത്. ഫയര്‍ഫോഴ്‌സ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി കെ എല്‍ദോസ്, സീനിയര്‍ ഫയര്‍ ഓഫീസര്‍ പി എം റഷീദ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ ഷാനവാസ്, അന്‍വര്‍സാദത്ത്, അഖില്‍, അന്‍സില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, നാട്ടുകാരായ ഹംസ, ഷിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് പോത്തിനെ പുറത്തെടുത്തത്.

Back to top button
error: Content is protected !!