രാത്രിയിൽ മാലിന്യത്തിനു തീ പിടിച്ചത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി

 

മൂവാറ്റുപുഴ : രാത്രിയിൽ മാലിന്യത്തിനു തീ പിടിച്ചത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ഇന്നലെ ആശ്രമം ബസ്സ്റ്റാൻഡിന് സമീപം 10 മണിയോടെയാണ് സംഭവം. ഏറെ നേരമായി പുക ഉയരുന്നതായി ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അന്വേഷിച്ച് എത്തിയപ്പോഴാണ് സ്റ്റാൻഡിന് സമീപം കമ്പനി ബാറിന് പുറകിലായി കൂട്ടിയിട്ടിരുന്ന മാലിന്യത്തിന് തീ പിടിച്ചതാണെന്ന് മനസ്സിലായത്. ഉടനെ തന്നെ അഗ്നിശമനസേനയെ വിവരമറിയിച്ചു ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. സംഭവസ്ഥലത്ത് പ്രവർത്തനങ്ങൾക്ക് മൂവാറ്റുപുഴ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് കുര്യാക്കോസ് കണ്ണാത്തുകുഴിയിൽ നഗരസഭാ അംഗം ജോയ്സ് മേരി ആന്റണി എന്നിവർ നേതൃത്വം നൽകി.

Back to top button
error: Content is protected !!