അപകടം

കൃഷിയിടത്തിൽ ജോലി ചെയ്ത കർഷകന് സൂര്യതാപമേറ്റു.

 

വാഴക്കുളം: കൃഷിയിടത്തിൽ ജോലി ചെയ്ത കർഷകന് സൂര്യതാപമേറ്റു.ആവോലി കുന്നിലേടത്ത് ഫ്രാൻസിസിനാണ് ശനിയാഴ്ച ഉച്ച കഴിഞ്ഞ് നടുക്കരയിലെ കൃഷിയിടത്തിൽ വച്ച് പൊള്ളലേറ്റത്.നടുക്കര പള്ളിയ്ക്കു സമീപം റബർ വെട്ടിമാറ്റിയ സ്ഥലത്ത് പുതു കൃഷിയ്ക്ക് സ്ഥലമൊരുക്കുന്നതിനിടെയാണ് സൂര്യതാപമേറ്റത്. ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ സ്ഥലത്തെത്തിയ ഫ്രാൻസിസ് നാലു മണി വരെ പുരയിത്തിലുണ്ടായിരുന്നു. ഇതിനിടയിലാണ് കഴുത്തിൻ്റെ പുറകുവശത്തും തോളിലുമായി പൊള്ളലേറ്റത്.ഷർട്ട് ധരിച്ചിരുന്നില്ല.ദാഹവും അസ്വസ്ഥതകളും അനുഭവപ്പെട്ടെങ്കിലും അല്പസമയം വിശ്രമിച്ച് പണി തുടരുകയായിരുന്നു.

വീട്ടിലെത്തിയപ്പോഴാണ് നീറ്റലും വേദനയും അനുഭവപ്പെട്ടത്.തുടർന്നാണ് സൂര്യതാപമേറ്റതാണെന്ന് മനസിലാക്കിയത്.

ഫോട്ടോ:ആവോലി കുന്നിലേടത്ത് ഫ്രാൻസിസിന് കൃഷിയിടത്തിൽ വച്ച് സൂര്യതാപമേറ്റ നിലയിൽ

Back to top button
error: Content is protected !!
Close