ഡിവൈഎഫ്‌ഐ അടിവാട് മേഖലാ കമ്മിറ്റിയുടെ സ്‌നേഹവണ്ടി ഫ്ലാഗ് ഓഫ് ചെയ്തു

 

 

പൈങ്ങോട്ടൂർ : ഡിവൈഎഫ്‌ഐ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കിയ സ്‌നേഹവണ്ടിയുടെ ഫ്ലാഗ് ഓഫ് ജില്ല സെക്രട്ടറി അഡ്വ എ.എ അന്‍ഷാദ് അടിവാട് ടൗണില്‍ നിര്‍വഹിച്ചു. ഡിവൈഎഫ്‌ഐ അടിവാട് മേഖലാ കമ്മിറ്റി സ്വന്തമായി വാങ്ങിയ വാഹനമാണ് പെരുന്നാള്‍ ദിനത്തില്‍ പുറത്തിറക്കിയത്. ചടങ്ങില്‍ സിപിഐഎം കവളങ്ങാട് ഏരിയാ കമ്മിറ്റിയംഗം കെബി മുഹമ്മദ്, സിപിഐഎം ലോക്കല്‍ സെക്രട്ടറി എംഎം ബക്കര്‍, ഡിവൈഎഫ്‌ഐ അടിവാട് മേഖലാ സെക്രട്ടറി കെഎ യൂസുഫ്, പ്രസിഡന്റ് എംഎ ഷെമീം, സിപിഐഎം ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി കെ എം ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.

 

ഫോട്ടോ…….,.
ഡിവൈഎഫ്‌ഐ അടിവാട് മേഖലാ കമ്മിറ്റി കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി വാങ്ങിയ സ്‌നേഹവണ്ടിയുടെ ഫ്ലാഗ് ഓഫ് ജില്ലാ സെക്രട്ടറി അഡ്വ എ എ അന്‍ഷാദ് നിര്‍വഹിക്കുന്നു

Back to top button
error: Content is protected !!