ഡിവൈഎഫ് ഐ അടിവാട് മേഖല കമ്മിറ്റി സ്ത്രീധന വിരുദ്ധ ക്യാമ്പയിൻ നടത്തി.

 

കോതമംഗലം :”സ്ത്രീധനം വാങ്ങില്ല, കൊടുക്കില്ല “എന്ന മുദ്രാവാക്യം ഉയർത്തി
ഡിവൈഎഫ്ഐ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചടങ്ങ് നടത്തി. ഡിവൈഎഫ് ഐ അടിവാട് മേഖല കമ്മിറ്റിയിലെ വിവിധ യൂണിറ്റുകളിലാണ് പരിപാടി സംഘടിപ്പിച്ചത് . പുലിക്കുന്നെപ്പടി യൂണിറ്റിൽ സിപിഎം പല്ലാരിമംഗലം ലോക്കൽ സെക്രട്ടറി എം എം ബക്കർ, അടിവാട് ടൗണിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓ.ഈ അബ്ബാസ്, ഈട്ടിപ്പാറ യൂണിറ്റിൽ ഡിവൈഎഫ്ഐ മേഖല സെക്രട്ടറി കെ എ യൂസഫ്, കുടമുണ്ട യൂണിറ്റിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ പല്ലാരിമംഗലം വില്ലേജ് സെക്രട്ടറി ഷെരീഫ റഷീദ്, വെള്ളാരമറ്റം യൂണിറ്റിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ പല്ലാരിമംഗലം വില്ലേജ് പ്രസിഡന്റ് മുബീന ആലിക്കുട്ടി, മാവുടി യൂണിറ്റിൽ എംഎൻ സുകുമാരൻ എന്നിവർ ഉദ്ഘാടനം ചെയ്തു.

Back to top button
error: Content is protected !!